പ്രവാസികള്‍ക്ക് ജൂണ്‍ 30വരെ അസാധുവാക്കിയ നോട്ടുകള്‍ മാറ്റിയെടുക്കാം!

 

 

 

 

 

അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ പ്രവാസികള്‍ക്ക് 2017 ജൂണ്‍ 30വരെ സമയം അനുവദിച്ചു. അസാധുപ്രഖ്യാപനം വന്ന നവംബര്‍ എട്ടുമുതല്‍ ഡിസംബര്‍ 30 വരെയുള്ള കാലത്ത് വിദേശത്തായിരുന്നവര്‍ക്ക് 2017 മാര്‍ച്ച്‌ 31 വരെയും അസാധുനോട്ട് മാറിയെടുക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പ്രവാസികള്‍ വിമാനമിറങ്ങുമ്ബോള്‍ കൈവശമുള്ള അസാധുനോട്ടിന്റെ കണക്ക് കസ്റ്റംസ് അധികൃതര്‍ മുമ്ബാകെ വെളിപ്പെടുത്തണം. അതിനായി പ്രത്യേക ഫോറം കസ്റ്റംസ് കൗണ്ടറില്‍നിന്ന് ലഭിക്കും. നോട്ട് മാറാന്‍ റിസര്‍വ് ബാങ്ക് ഓഫിസില്‍ ചെല്ലുമ്ബോള്‍ പ്രസ്തുത ഫോറവും സത്യപ്രസ്താവനയും ഒപ്പിട്ട് നല്‍കണം. തെറ്റായ വിവരം നല്‍കിയാല്‍ 50,000 രൂപ അല്ലെങ്കില്‍ ഇടപാടിലുള്‍പ്പെട്ട തുകയുടെ അഞ്ചിരട്ടി അതില്‍ ഏതാണോ കൂടുതല്‍ അത് പിഴയായി അടക്കണം. റിസര്‍വ് ബാങ്കിന്റെ ഏതൊക്കെ ഓഫിസുകളിലാണ് ഇത്തരത്തില്‍ അസാധുനോട്ട് മാറ്റം അനുവദിക്കുകയെന്ന് പിന്നീട് അറിയിക്കും. ഫെമ പ്രകാരം വിദേശത്തുനിന്ന് വരുന്ന ഒരാള്‍ക്ക് കറന്‍സിയായി കൊണ്ടുവരാവുന്ന തുക 25,000 രൂപയാണ്. പ്രവാസിയായ ഒരാള്‍ക്ക് ഇത്രയും തുക 2017 ജൂണ്‍ 30നകം മാറ്റിയെടുക്കാം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*