കൂട്ടുകാരുടെ പാര്‍ട്ടിക്ക് കൊടുക്കാന്‍ 500 രൂപ കിട്ടാത്തതില്‍ 15കാരി ആത്മഹത്യ ചെയ്തു!

is_150811_suicide_800x600

 

 

 

 

 

 

 

ആവശ്യപ്പെട്ട പണം നല്‍കാത്തതിനെ തുടര്‍ന്ന് 15കാരി ആത്മഹത്യ ചെയ്തു. ദില്ലിയിലെ പാലം ഏരിയയിലാണ് സംഭവം. പൂജ എന്ന പെണ്‍കുട്ടിയാണ് ആത്മഹത്യ ചെയ്തത്. കൂട്ടുകാര്‍ നടത്തുന്ന പാര്‍ട്ടിക്ക് കൊടുക്കാനായിട്ടാണ് പൂജ അമ്മയോട് 500 രൂപ ആവശ്യപ്പെട്ടിരുന്നത്. വ്യാഴാഴ്ചയാണ് പൂജ ആത്മഹത്യ ചെയ്തത്. പൂജയുടെ അമ്മ വീടുകളില്‍ പണിയെടുക്കുന്നുണ്ട്. വ്യാഴാഴ്ച ആറ് മണിക്ക് ഇവര്‍ വീട്ടിലെത്തിയപ്പോള്‍ വീട് പൂട്ടിയിട്ടിരിക്കുന്നത് കണ്ടു. പല തവണ വിളിച്ചിട്ടും മകള്‍ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ അയല്‍ക്കാരെ അറിയിക്കുകയായിരുന്നു. വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ചപ്പോള്‍ പൂജയെ ഷാളില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തി. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ആത്മഹത്യ കുറിപ്പൊന്നും പോലീസിന് ലഭിച്ചിട്ടില്ല. ഫോറന്‍സിക് വിദഗ്ധര്‍ സംഭവ സ്ഥലത്തു നിന്ന് തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കി. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മറ്റ് കാരണങ്ങള്‍ വല്ലതുമുണ്ടോയെന്നറിയാന്‍ പോലീസ് പൂജയുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ചോദ്യം ചെയ്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*