Breaking News

സിനിമാ നടി രംഭ കോടതിയില്‍..!

rambh

 

 

 

 

 

 

നടി രംഭയുടെ താളംതെറ്റിയ ദാമ്ബത്യം വീണ്ടും കോടതി കയറുന്നു. മാസങ്ങള്‍ക്ക് മുന്‍പ് വിവാഹമോചന വാര്‍ത്ത തള്ളിക്കളഞ്ഞ രംഭ ഇപ്പോള്‍ ഭര്‍ത്താവില്‍ നിന്ന് മക്കളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ചെന്നൈയിലെ കുടുംബ കോടതിയെ സമീപിച്ചിരിക്കുകയാണ്. കാനഡയിലെ ബിസിനസുകാരനായ ഇന്ദ്രന്‍ പത്മനാഭനില്‍ രംഭരയ്ക്ക് രണ്ട് പെണ്‍മക്കളാണുള്ളത്. കേസ് പരിഗണിക്കുന്നത് കോടതി ജനവരി പതിനേഴിലേയ്ക്ക് മാറ്റി. കാനഡയിലുള്ള ഭര്‍ത്താവ് ഇന്ദ്രന്‍ പത്മനാഭനൊപ്പം താമസിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കുടുംബ കോടതി പരിഗണനയ്ക്കെടുത്തപ്പോഴാണ് രംഭ പുതിയ ആവശ്യം മുന്നോട്ടുവച്ചത്. ഒക്ടോബര്‍ 25ന് നല്‍കിയ ഹര്‍ജി വാദം കേള്‍ക്കാനായി കോടതി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റുകയായിരുന്നു. ഹിന്ദു മാര്യേജ് ആക്ടിലെ സെക്ഷന്‍ ആറ് പ്രകാരം ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് രംഭ ഹര്‍ജി നല്‍കിയത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 25നാണ് കാനഡയിലുള്ള ഭര്‍ത്താവ് ഇന്ദ്രന്‍ പത്മനാഭനുമൊത്ത് താമസിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രംഭ കോടതിയെ സമീപിച്ചത്. rambha

 

 

 

 

 

ഇന്ദ്രന്‍ പത്മനാഭന്‍ നേരത്തെ ദുഷ്യന്തി സെല്‍വവിനായകം എന്ന സ്ത്രീയെ വിവാഹം കഴിച്ചിരുന്നെന്നും ഇവര്‍ 2003ല്‍ വേര്‍പിരിയുകാണുണ്ടായതെന്നും രംഭ ഹര്‍ജിയില്‍ പറഞ്ഞു. ഇക്കാര്യം മറച്ചുവെച്ചാണ് 2010ല്‍ തന്നെ വിവാഹം കഴിച്ചതെന്ന് രംഭ കുറ്റപ്പെടുത്തി. ഇന്ദ്രന്‍ പത്മനാഭന്‍ കാനഡയിലെ കോടതിയില്‍ നല്‍കിയ വിവാഹമോചന ഹര്‍ജി കാരണം തനിക്ക് മക്കള്‍ക്കൊപ്പം കഴിയാനാവുന്നില്ലെന്നും രംഭ കുറ്റപ്പെടുത്തി. പിന്നീട് സുപ്രീം കോടതിയെ സമീപിച്ച ശേഷമാണ് രംഭയ്ക്ക് കുട്ടികളെ തിരിച്ചുകിട്ടിയത്. കാനഡ കോടതി ഹര്‍ജി തള്ളിയതോടെ രംഭയോട് ക്ഷമാപണം നടത്തിയ ഇന്ദ്രന്‍ പത്മനാഭന്‍ വീണ്ടും ഒന്നിച്ച്‌ താമസിക്കുകയായിരുന്നു. അല്‍പകാലത്തിനുശേഷം ഇന്ദ്രന്‍ വീണ്ടും രംഭയെ ഉപേക്ഷിച്ച്‌ കാനഡയിലേയ്ക്ക് പോയി. എന്നാല്‍, കുട്ടികളെ വിട്ടുകൊടുക്കാന്‍ ഒരുക്കമായിരുന്നില്ല. ഇതിനെത്തുടര്‍ന്നാണ് രംഭ കുടുംബകോടതിയില്‍ മക്കളുടെ സംരക്ഷണച്ചുമതല ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*