ദിലീപും കാവ്യയും സോഷ്യല്‍ മീഡിയയിലെ അധിക്ഷേപങ്ങള്‍ക്ക് എതിരെ നിയമനടപടിക്ക്!

dileep-kavya-m

 

 

 

 

 

 

 

മലയാളത്തിന്‍റെ ജനപ്രിയ നായകന്‍ ദിലീപും നടി കാവ്യമാധവനും തമ്മിലുള്ള വിവാഹശേഷം മുഖ്യധാര മാധ്യമങ്ങളെല്ലാം അവരുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കി വാര്‍ത്തകള്‍ നല്‍കിയപ്പോള്‍ ഫേസ്ബുക്കിലെ ദിലീപിന്‍റെയും കാവ്യയുടെയും പേജിലും അല്ലാതെയുമായി ആക്ഷേപങ്ങളും ശകാരങ്ങളും ചൊരിയുകയായിരുന്നു നിരവധി പേര്‍. മഞ്ജുവാര്യരുമൊത്തുള്ള ദാമ്ബത്യത്തിന്‍റെ തകര്‍ച്ചയ്ക്കൊപ്പം തന്നെ ദിലീപിനൊപ്പം ഗോസിപ്പു കോളങ്ങളില്‍ നിറഞ്ഞ പേരായിരുന്നു കാവ്യയുടേത്. ഇതു തന്നെയായിരുന്നു നവദമ്ബതികളെ ആക്ഷേപിക്കാന്‍ ഇറങ്ങിയവര്‍ കണ്ടെത്തിയ ന്യായം. ദിലീപ്, കാവ്യ, മഞ്ജു എന്നിവര്‍ക്കിടയില്‍ സംഭവിച്ചത് എന്ന രീതിയില്‍ പലവാര്‍ത്തകളും സോഷ്യല്‍ മീഡിയയിലും ചില മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടു.

dkk

 

 

 

 

 

 

സോഷ്യല്‍ മീഡിയയുടെ ഈ പരാക്രമണത്തിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് ദിലീപും കാവ്യയും. നടി ഭാവനയും ചില വാര്‍ത്തകളില്‍ പ്രാധാന്യത്തോടെ എത്തിയിരുന്നു. ദിലീപിന്‍റെയും മഞ്ജുവിന്‍റെയും മകള്‍ മീനാക്ഷിയും കേട്ടു അച്ഛന്‍റെ കല്യാണത്തിന് കൂട്ട് നിന്നതിന് ഏറെ. നേരത്തേ കാവ്യയുടെ സഹോദരന്‍ തന്‍റെ പേര് ചേര്‍ത്ത് ഇറങ്ങിയ പ്രചാരണങ്ങള്‍ക്കെതിരേ സൈബര്‍ സെല്ലിനെ സമീപിച്ചിരുന്നു. തെറ്റായ വാര്‍ത്തകള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് ഭാവനയും വ്യക്മാക്കിയിട്ടുണ്ട്. താനാണ് കാവ്യയുമൊത്തുള്ള ദിലീപിന്‍റെ വിവാഹം ആസൂത്രണം ചെയ്തതെന്ന വാര്‍ത്തകള്‍ക്കെതിരേ നാദിര്‍ഷയും രംഗത്തെത്തിയിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*