ഡിസംബര്‍ 30ന് ശേഷവും കറന്‍സി നിയന്ത്രണം തുടരും.!

no

 

 

 

 

 

പ്രധാനമന്ത്രി  നരേന്ദ്ര  മോദി  നിശ്ചയിച്ച  ഡിസംബര്‍  മുപ്പത്  എന്ന  സമയപരിധിക്കു  ശേഷവും  ബാങ്കുകളില്‍  നിന്ന്  പണം പിന്‍വലിക്കാനുള്ള  നിയന്ത്രണം  തുടരുമെന്നാണ്  ധനമന്ത്രാലയം  നല്‍കുന്ന  സൂചന.  എ ടി എം  നിയന്ത്രണവും  എടുത്തുകളയില്ല. ജന്‍ധന്‍  അക്കൗണ്ടുകളിലേക്ക്  പണം  നിക്ഷേപിക്കാനുള്ള  ഒരു  പദ്ധതി  അടുത്ത  വര്‍ഷം  പ്രഖ്യാപിക്കുമെന്ന  അഭ്യൂഹം  ശക്തമാണ്  ഡിസംബര്‍  മുപ്പത്  വരെ  സമയം  ആവശ്യപ്പെട്ട  മോദി  ഇന്നലെ  നടത്തിയ  ഈ  പ്രസംഗത്തില്‍  നിയന്ത്രണങ്ങള്‍  അതു കൊണ്ട്  അവസാനിക്കില്ല  എന്ന  വ്യക്തമായ  സൂചന  തന്നെയാണ്  നല്കിയത്.  ഇപ്പോള്‍  ഒരാഴ്ച  പിന്‍വലിക്കാവുന്ന തുകയുടെ പരിധി  24,000  രൂപയാണ്.  എ ടി എമ്മില്‍  നിന്ന്  പിന്‍വലിക്കുന്നതും  ഇതില്‍  ഉള്‍പ്പടുന്നു.  എ ടി എമ്മുകളില്‍  നിന്ന് ഒരു  ദിവസം  എടുക്കാവുന്നത്  ഇപ്പോള്‍  2500  രൂപയാണ്.   ഡിസംബര്‍  മുപ്പതിനു  ശേഷം  ഒരാഴ്ചയില്‍  പിന്‍വലിക്കാവുന്ന  തുക  50,000  ആയി  ഉയര്‍ത്തിയേക്കും.  എ ടി എമ്മുകളില്‍  നിന്ന്  പിന്‍വലിക്കാവുന്നത്  5000  രൂപയായും.  സ്ഥിതി  മെച്ചപ്പെടുന്നത്   വരെ  നിയന്ത്രണം  തുടരും.  ഇപ്പോള്‍  വെറും  25  ശതമാനം  എ ടി എമ്മുകളില്‍  മാത്രമാണ്  ആവശ്യത്തിന്  പണം നിറയ്ക്കുന്നത്.  ഇത്  50  ശതമാനമാകാന്‍  ഒരു  മാസം  കൂടി  വേണ്ടി  വരും.

നോട്ട്  ക്ഷാമം  മാത്രമല്ല  നിയന്ത്രണം  പൂര്‍ണ്ണമായും  നീക്കുന്നതിന്  തടസ്സം.  ഡിജിറ്റല്‍  പണമിടപാടിന്  ജനങ്ങള  പ്രേരിപ്പിക്കുക എന്ന ലക്ഷ്യവും  ഇതിലുണ്ട്.  കള്ളപ്പണത്തിനെതിരെ  ഒരു  മിന്നലാക്രമണം   കൂടി  വരുന്നുണ്ടെന്നും  ജനവരി  31ന്  രാത്രി  മോദി ഇത്  പ്രഖ്യാപിക്കുമെന്നും  അഭ്യൂഹമുണ്ട്.  ജന്‍ധന്‍  അക്കൗണ്ടുകളിലിട്ട  പണത്തെക്കുറിച്ച്‌  വന്‍പരിശോധനയ്ക്ക്  സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്.  എന്നാല്‍  അക്കൗണ്ട്  ഉടമകളെ  പിഡിപ്പിക്കരുതെന്ന്  നിര്‍ദ്ദേശമുണ്ട്.  ഈ  നടപടിയിലൂടെ  പിരിച്ചെടുക്കു നികുതി,  സര്‍ക്കാരിനു  കിട്ടുന്ന  ലാഭം  എന്നിവ  ബി പി എല്‍ കുടുംബത്തിന് വിതരണം  ചെയ്യും  എന്നതാണ്  മറ്റൊരു  അഭ്യൂഹം. 5000  രൂപ  വീതം  ഒരോ  ജന്‍ധന്‍  അക്കൗണ്ടിലും  എത്തുന്ന  തരത്തിലുള്ള  പദ്ധതിയാണ്  സര്‍ക്കാരിന്റ  മനസ്സില്‍  എന്നാണ് ബി ജെ പി  നേതാക്കള്‍ക്കിടയിലെ  സംസാരം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*