Breaking News

നോട്ടുമാറ്റം വന്‍ അഴിമതി;! ക്ഷാമം പരിഹരിക്കാന്‍ ഏഴുമാസം വേണ്ടിവരുമെന്ന് ചിദംബരം

p01qmdt6

 

 

 

 

 

നോട്ടുമാറ്റം വന്‍ അഴിമതിയെന്ന് മുന്‍ ധനമന്ത്രി പി.ചിദംബരം. കോടികളുടെ രണ്ടായിരം രൂപ നോട്ട് പിടിച്ചത് ഇതിനു തെളിവാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ചിദംബരം ആവശ്യപ്പെട്ടു. പൊതുരംഗത്തെ അഴിമതി 2000 രൂപ നോട്ടിലേക്കു മാറിയിട്ടുണ്ട്. നോട്ട് പിന്‍വലിക്കല്‍ കൊണ്ട് കള്ളനോട്ട് തടയാനാകില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ കള്ളനോട്ടുള്ളത് ഡോളറിലാണ്. ആറുമാസത്തിനകം‍ പുതിയ കറന്‍സിയുടെ കള്ളനോട്ടും പ്രതീക്ഷിക്കാം. നോട്ട് ക്ഷാമം പരിഹരിക്കാന്‍ ഏഴുമാസമെങ്കിലും വേണ്ടിവരും. 2300 കോടി നോട്ടുകള്‍ പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ അച്ചടിച്ചത് 300 കോടി മാത്രമാണ്. കുഗ്രാമങ്ങള്‍ പോലും കറന്‍സി രഹിതമാകുമെന്ന വാദം വിഡ്ഢിത്തരമാണെന്നും ചിദംബരം പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*