കൂടുതല്‍ നോട്ടുകള്‍ പുതിയ ഡിസൈനില്‍ ഇറക്കുന്നു..!

500-and-2000-notes_1d9

 

 

 

 

 

അഞ്ഞൂറിനും രണ്ടായിരത്തിനും പിന്നാലെ കൂടുതല്‍ നോട്ടുകള്‍ പുതിയ ഡിസൈനില്‍ അവതരിപ്പിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു. ഇരുപതിന്റെയും അമ്ബതിന്റെയും പുതിയ കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ പദ്ധതിയുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി കേന്ദ്ര ധനകാര്യ സഹമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ലോക്സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെയാണ് രണ്ടായിരത്തിന്റെ നോട്ട് അവതരിപ്പിച്ചത്. അതിന് തൊട്ടുപിന്നാലെ 500-ന്റെയും പുതിയ നോട്ട് അവതരിപ്പിച്ചു. മറ്റു മൂല്യങ്ങളിലുള്ള കറന്‍സികളും പുതിയ രൂപത്തില്‍ അവതരിപ്പിക്കാനാണ് ഇപ്പോള്‍ പദ്ധതിയിട്ടിരിക്കുന്നത്. നോട്ട് പിന്‍വലിക്കല്‍ നടപടി നയതന്ത്ര രംഗത്ത് ഒട്ടേറെ അഭിനന്ദനം നേടിത്തന്നിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സമ്ബദ്ഘടന കൂടുതല്‍ സുതാര്യമാകുന്നതോടെ നേരിട്ടുള്ള വിദേശ നിക്ഷേപം ഉയരുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*