ചെന്നൈയില്‍ നിന്ന് ഇതുവരെ കണ്ടെത്തിയ കള്ളപ്പണം 166 കോടി..!

2000-notes_650x400_51481274893

 

 

 

 

 

 

ചെന്നൈയില്‍  ആദായ  നികുതി  വകുപ്പ്  നടത്തുന്ന  പരിശോധനയില്‍  കണക്കില്‍പ്പെടാത്ത  24  കോടി രൂപ  കൂടി  കണ്ടെത്തി. അറസ്റ്റിലായ  ഖനി  വ്യവസായി  ശേഖര്‍  റെഡ്ഡി  നല്‍കിയ  വിവരമനുസരിച്ച്‌  നടത്തിയ  പരിശോധനയിലാണ്  പണം പിടികൂടിയത്.  രണ്ടായിരം  രൂപയുടെ  നോട്ടുകളാണ്  വെല്ലൂര്‍  ഒരു  കാറില്‍നിന്ന്  പിടിച്ചത്.  ഇതോടെ  ചെന്നൈയില്‍  മാത്രം ഇതുവരെ  പിടികൂടിയ  കള്ളപ്പണത്തിന്റെയും  അനധികൃത  സ്വര്‍ണത്തിന്റെയും  മൂല്യം  166  കോടി  രൂപയായി. കഴിഞ്ഞ ദിവസം  ആദായനികുതി  വകുപ്പ്  നടത്തിയ  പരിശോധനയില്‍  പത്തു  കോടിയുടെ  പുതിയ  നോട്ടുകളും  127  കിലോ സ്വര്‍ണവുമടക്കം  142  കോടിയുടെ  സമ്ബത്ത്  കണ്ടെത്തിയിരുന്നു.  നൂറോളം  വരുന്ന  ഉദ്യോഗസ്ഥരാണ്  സംസ്ഥാനത്തിന്റെ വിവിധ  ഭാഗങ്ങളില്‍  പരിശോധന  നടത്തുന്നത്.  പരിശോധനയില്‍  96.89  കോടിയുടെ  പിന്‍വലിച്ച  നോട്ടുകളും  9.63  കോടിയുടെ  പുതിയ  2000  രൂപ  നോട്ടുകളും  127  കിലോ  സ്വര്‍ണവും  പിടിച്ചെടുത്തതായി  ആദായനികുതി  വകുപ്പ്  അറിയിച്ചിട്ടുണ്ട്. പുതിയ  2000  രൂപ  നോട്ടുകള്‍  ഒരാളുടെ  കൈവശം  ഇത്രയധികം  എങ്ങനെ  വന്നുവെന്ന്  അന്വേഷിക്കുമെന്ന്  അധികൃതര്‍ പറഞ്ഞു. 2000  രൂപ  ലഭിച്ചതിന്റെ  രേഖകളൊന്നും   റെഡ്ഡിയില്‍ നിന്ന്  കണ്ടെത്തിയിട്ടുമില്ല.  മണല്‍  ഖനനം  നടത്തുന്ന കമ്ബനിയുടെ  ഉടമകളായ  ശേഖര്‍  റെഡ്ഡി,  ശ്രീനിവാസ  റെഡ്ഡി,  ഇവരുടെ  ഓഡിറ്റര്‍  പ്രേംകുമാര്‍  എന്നിവരുടെ  വീടുകളില്‍ നിന്നും  ഓഫിസുകളില്‍ നിന്നുമാണ്  പണം  കണ്ടെത്തിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*