കഞ്ചാവ് കടത്തിയതിന് സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ പിടികൂടിയ സംഭവത്തിന് പിന്നില്‍ കാമുകന്‍.!

nurse

 

 

 

 

 

കരുളായിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ കഞ്ചാവിനെ കടത്തിയ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിനു പിന്നിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കോട്ടയം സ്വദേശിനിയും കരുളായിയിലെ ആശുപത്രി ജീവനക്കാരിയുമായ യുവതിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ച്‌ ഭീഷണിപ്പെടുത്തിയാണ് കഞ്ചാവ് കടത്തലിന് ഇരയാക്കിയതെന്നാ
ണ് പോലീസ് വെളിപ്പെടുത്തിയിരിക്കുന്നത്. കാമുകനും കൂട്ടാളികളും 22കാരിയായ യുവതിയെ കടത്തികൊണ്ടു പോയി പീഡിപ്പിക്കുകയും ലൈംഗികദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയുമായിരുന്നു. ദൃശ്യങ്ങള്‍ പുറത്തുവരുമെന്ന ഭയത്താലാണ് യുവതി കഞ്ചാവ് കടത്തലിന് കൂട്ടുനിന്നത്. സംഭവത്തില്‍ യുവതിയുടെ കാമുകനായിരുന്ന കരുളായി വലപ്പുറം സ്വദേശി യാഷിഖും രണ്ടു സുഹൃത്തുക്കളും ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. യാഷിഖ് യുവതിയെ പ്രണയം നടിച്ച്‌ വലയിലാക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. വിദേശത്ത് നഴ്സിങ് ജോലിക്ക് വിസ നല്‍കാമെന്നു പറഞ്ഞ് പല തവണയായി 80,000 രൂപയും യുവാക്കള്‍ കൈക്കലാക്കിയെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ഗള്‍ഫിലേക്ക് പോകാന്‍ വിമാനത്താവളത്തിലേക്കെന്നു പറഞ്ഞ് കൊണ്ടുപോയി നാടുകാണിയിലെ ഒരു വീട്ടില്‍ വച്ച്‌ പാനീയത്തില്‍ ലഹരിനല്‍കി മയക്കിയാണ് മൂന്നു പേരും പീഡിപ്പിച്ചതെന്നും പരാതിയിലുണ്ട്. പീഡനദൃശ്യം ക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി കഞ്ചാവ്കടത്തില്‍ കാരിയറാക്കുകയും ഇതിനു വിസമ്മതിച്ച യുവതിയെ ക്രൂരമര്‍ദ്ദനത്തിനിരയാക്കിയിരുന്നുവത്രെ. ബ്ലോക്ക് പഞ്ചായത്ത് അംഗവും ജനാധിപത്യമഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരും യുവതിയുമായി നിലമ്ബൂര്‍ സിഐ ഓഫീസിലെത്തിയെങ്കിലും പോലീസുകാര്‍ പരാതി സ്വീകരിക്കാനോ കേസെടുക്കാനോ തയ്യാറാവാതെ യുവതിയെ ട്രെയിനില്‍ നാട്ടിലേക്കു കയറ്റിവിടാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന ഗുരുതരമായ ആരോപണവും ഉയര്‍ന്നിട്ടുണ്ട്. യുവതി മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരോട് പീഡനവിവരം തുറന്നു പറഞ്ഞതോടെ അവര്‍ സന്നദ്ധസംഘടനയായ കേരള മഹിളാ സമഖ്യ സൊസൈറ്റിയുമായി ബന്ധപ്പെടുകയായിരുന്നു. മഹിളാ സമഖ്യ സൊസൈറ്റി ഇടപെടലില്‍ പിന്നീട് ഡിജിപിക്കു പരാതി നല്‍കുകയും, ഡിജിപി കേസ് എഡിജിപി ബി സന്ധ്യയുടെ പരിഗണനക്കുവിടുകയുമായിരുന്നു. മലപ്പുറം എസ്പിക്ക് അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയതോടെയാണ് പോലീസ് കേസെടുക്കാന്‍ തയ്യാറായത്. യുവതിയെ മഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിനിടെ പീഡനക്കേസ് പ്രതികളെ രക്ഷിക്കാന്‍ ഉന്നത രാഷ്ട്രീയ ഇടപെടലും നടക്കുന്നുണ്ടെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*