അവതാര്‍ തട്ടിപ്പിന് ഇരയായ നിക്ഷേപകരുടെ പരാതി മനുഷ്യാവകാശ കമ്മീഷന്‍ ഫയലില്‍ സ്വീകരിച്ചു!

 

 

 

 

 

അവതാര്‍  തട്ടിപ്പില്‍  ബ്രാന്‍ഡ്  അംബാസിഡറായിരുന്ന  നടന്‍  മമ്മൂട്ടിയെ  പ്രതിചേര്‍ക്കണമെന്ന  നിക്ഷേപകരുടെ  പരാതി മനുഷ്യാവകാശ  കമ്മീഷന്‍  ഫയലില്‍  സ്വീകരിച്ചു.  കോടികള്‍  നിക്ഷേപമായി  സ്വീകരിച്ച്‌  നിക്ഷേപകരെ  അവതാര്‍  ഗോള്‍ഡ് ആന്‍ഡ്  ഡയമണ്ട്  ഉടമകള്‍  കബളിപ്പിച്ചെന്നാണ്  പരാതി. 150  കോടിയുടെ  നിക്ഷേപത്തട്ടിപ്പ്  അവതാര്‍  ഗോള്‍ഡ്  നടത്തിയതെന്നാണ്  പരാതി.  ഇതുമായി  ബന്ധപ്പെട്ട്  നേരത്തെ  അവതാര്‍  ഗോള്‍ഡിന്റെ  മൂന്ന്  ഉടമകളില്‍  രണ്ടുപേരെ  അറസ്റ്റ് ചെയ്തിരുന്നു.  മമ്മൂട്ടിക്കെതിരെയും  നിയമനടപടികള്‍  സ്വീകരിക്കുമെന്ന്  നിക്ഷേപകര്‍  നേരത്തെ  അറിയിച്ചിരുന്നു. അന്വേഷണവുമായി  ബന്ധപ്പെട്ട  പൊലീസ്  നടപടികളില്‍  കടുത്ത  അതൃപ്തിയാണ്  മനുഷ്യാവകാശ  കമ്മീഷന്‍ രേഖപ്പെടുത്തിയത്.  നിക്ഷേപ  സമാഹരണത്തിന്റെ  സമയത്തേ  ജ്വല്ലറിയുടെ  ബ്രാന്റ്  അംബാസിഡര്‍  മമ്മൂട്ടിയാണെന്ന്  ഉടമകള്‍  തങ്ങളോട്  പറഞ്ഞിരുന്നതായി  സമരസമിതി  കണ്‍വീനര്‍  അബൂബക്കര്‍  വ്യക്തമാക്കിയിരുന്നു.  ‘മമ്മൂട്ടിയിലുള്ള വിശ്വാസം കൊണ്ടാണ്  പലരും  രണ്ടാമതൊന്നാലോചിക്കാതെ  അന്ന്  നിക്ഷേപം  നടത്തിയത്.  ഇത്രയധികം  നിക്ഷേപകരും പണവും  എത്തിയതും  മമ്മൂട്ടി  എന്ന  സാന്നിധ്യം  ഉള്ളതിനാലാണ്’,  ഇത്  വ്യക്തമാക്കിയാണ്  മനുഷ്യാവകാശ  കമ്മീഷനില്‍ പരാതി  നല്‍കിയതും.

450  പേരോളം  ചേര്‍ന്ന്  150  കോടിയുടെ  നിക്ഷേപമാണ്  നടത്തിയത്.  ഉടമകളുമായി  പലതവണ  ചര്‍ച്ചകള്‍  നടത്തിയിരുന്നു. പണം വൈകാതെ  തിരിച്ചുതരാമെന്നൊക്കെയാണ്  പറഞ്ഞത്.  പക്ഷേ  അതുണ്ടായില്ല.  മൂന്ന്  സഹോദരങ്ങളാണ്  അവതാറിന്റെ  പ്രധാന  പാര്‍ട്നര്‍മാര്‍.  അതില്‍  അബ്ദുല്ല,  ഫൈസല്‍  എന്നിവര്‍  അറസ്റ്റിലായിട്ടുണ്ട്.  പെരുമ്ബാവൂര്‍  ഫവാസ് ജ്വല്ലറി  ഉടമ  സലിം  നല്‍കിയ  പരാതി  പ്രകാരമായിരുന്നു  അത്.  ജ്വല്ലറി  ഏറ്റെടുത്ത്  നടത്താന്‍  കരാര്‍  ഒപ്പിട്ട്  സ്വര്‍ണ്ണം കടത്തിക്കൊണ്ടുപോയെന്നായിരുന്നു  കേസ്.  ഫൈസലിനെ  അറസ്റ്റ്  ചെയ്തത്  തങ്ങളുടെ  പരാതിയിലാണെന്നാണ്  ഇവര്‍  വ്യക്തമാക്കിയിട്ടുളളത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*