വ്യത്യസ്ത പരീക്ഷണവുമായി ബിജെപി; എടിഎമ്മില്‍ ക്യു നിന്നാല്‍ ലഡു സമ്മാനം!

atmq

 

 

 

 

 

നോട്ട് അസാധുവാക്കല്‍ ഉണ്ടാക്കിയ അരക്ഷിതാവസ്ഥ പരിഹരിക്കാന്‍ ലഡു വിതരണവുമായി ഡല്‍ഹിയിലെ ബിജെപി പ്രവര്‍ത്തകര്‍. നോട്ട് നിരോധനം ഉണ്ടാക്കിയ കയ്പ് ഇല്ലാതാക്കാനാണ് ഡല്‍ഹിയില്‍ വീടുകള്‍ തോറും കയറി ലഡു വിതരണം ചെയ്യാന്‍ ബിജെപി നേതാക്കള്‍ ഇറങ്ങുന്നത്. എടിഎം ക്യൂവില്‍ നിന്ന് തളര്‍ന്നവരേയും നോട്ട് നിരോധനത്തിന്റെ തിക്തഫലം അനുഭവിച്ചവരേയും അനുനയിപ്പിക്കുകയാണ് ലഡു വിതരണത്തിലൂടെ ബിജെപി ഉദ്ദേശിക്കുന്നത്. ഡല്‍ഹിയിലെ ബിജെപി കേഡറാണ് വീടുകള്‍ തോറും കയറി ജനങ്ങളുടെ ക്ഷമയ്ക്ക് നന്ദിയറിയിക്കാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തത്. ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ തീരുമാനത്തിന് പിന്തുണ നല്‍കുകയും ക്ഷമയോടെ സാഹചര്യത്തെ നേരിടുകയും ചെയ്ത ജനങ്ങള്‍ക്ക് നന്ദി പറയേണ്ടതും അഭിനന്ദിക്കേണ്ടതും ആവശ്യമാണെന്നാണ് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ മനോജ് തീവാരിയുടെ പക്ഷം.

കള്ളപ്പണത്തെ ഇല്ലാതാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിപ്ലവാത്മക നടപടിയാണ് സ്വീകരിച്ചതെന്നും, ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടും ജനങ്ങള്‍ തീരുമാനത്തെ പിന്തുണച്ചെന്നും ഡല്‍ഹി ബിജെപി അധ്യക്ഷന്‍ പറഞ്ഞു. ജനുവരി ഒന്നു മുതല്‍ 10 വരെയാണ് ഡല്‍ഹിയില്‍ ബിജെപി പ്രവര്‍ത്തകര്‍ ഓരോ വീട്ടിലുമെത്തി ലഡു വിതരണം ചെയ്യുക. ഒരു കുടുംബത്തിന് ഒരു ലഡു വീതമാണ് നല്‍കുക. ഓരോ പ്രദേശത്തും അതാത് പ്രദേശങ്ങളിലെ ബിജെപി പ്രവര്‍ത്തകരാണ് ലഡു വിതരണത്തിന് നേതൃത്വം നല്‍കുക. ക്യൂ നിന്ന് തളര്‍ന്ന അയല്‍ക്കാര്‍ക്ക് നന്ദി അറിയിച്ച്‌ ഒരു ലഡുവെങ്കിലും നല്‍കേണ്ടതല്ലേയെന്നാണ് മനോജ് തീവാരിയുടെ നിലപാട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*