അസൂസ് സെന്‍ഫോണ്‍ 3 മാക്സ് 5.5 ഇന്ത്യയില്‍..!

 

 

 

 

 

 

 

അസൂസ് സെന്‍ഫോണ്‍ സീരീസിലെ ഏറ്റവും പുതിയ മോഡല്‍ സെന്‍ഫോണ്‍ 3 മാക്സ് 5.5 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 64 ബിറ്റ് ഒക്ടാകോര്‍ പ്രോസസറോടു കൂടിയ സെന്‍ഫോണ്‍ 3 മാക്സ് 5.5ന് 175 ഗ്രാം ഭാരവും 8.5 മി.മി കട്ടിയുമാണുള്ളത്.

2.5ഡി കോണ്‍ട്വോര്‍ഡ് ഗ്ലാസ് ടച്ച്‌ സ്ക്രീനും മെറ്റെല്‍-അലൂമിനിയം ബോഡി, 2.25 മി.മി സ്ക്രീന്‍, 4100എംഎഎച്ച്‌ ബാറ്ററി, ഓട്ടോ ഫോക്കസ്സ്- സൂപ്പര്‍ഫാസ്റ്റ് ഫോക്കസ്, മികച്ച വീഡിയോ എടുക്കുന്നതിന് ഇലക്‌ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷന്‍ സിസ്റ്റം, സൂപ്പര്‍ എച്ച്‌.ഡി.ആര്‍ മോഡ്, ഫിംഗര്‍പ്രിന്റ് സെന്‍സര്‍ തുടങ്ങിയവയാണ് സെന്‍ഫോണ്‍ 3 മാക്സ് 5.5ന്റെ മുഖ്യാകര്‍ഷണങ്ങള്‍.

 

 

 

 

 

 

ഗ്രേ, സില്‍വര്‍, ഗോള്‍ഡ് എന്നീ കളറുകളില്‍ ലഭിക്കുന്ന സെന്‍ഫോണ്‍ 3 മാക്സ് 5.5ന് 17,999 രൂപയും സെന്‍ഫോണ്‍ 3 മാക്സ് 5.2 വിന് 12,999 രൂപയുമാണ് വില.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*