അരുണ്‍ ജെയ്റ്റ്ലി സ്വന്തം മകളുടെ വിവാഹം നടത്തിയത് കോടികള്‍ ചിലവിഴിച്ച്.!

kkd1നോട്ട് നിരോധനം സാധാരണക്കാരന് ഇരുട്ടടിയും കേന്ദ്രമന്ത്രിമാര്‍ക്ക് ധൂര്‍ത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. കള്ളപ്പണം നേരിടാനെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധിച്ചതോടെ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടിലാണ്. ഫീസടക്കാനും ആശുപത്രിചെലവിനും വിവാഹം നടത്താനും തുടങ്ങി അത്യാവശ്യക്കാര്യങ്ങള്‍ക്ക് വരെ പണമില്ലാതെ ജനങ്ങള്‍ വലയുകയാണ്. അതിനിടെയാണ് 500 കോടി രൂപ ചിലവഴിച്ച്‌ കര്‍ണാടകയിലെ ബിജെപി നേതാവ് വിവാഹധൂര്‍ത്ത് നടത്തി വിവാദത്തിലകപ്പെട്ടത്. കൈയ്യിലുള്ള പണം പിന്‍വലിക്കാനോ ഉപയോഗിക്കാനോ കഴിയാതെ നട്ടം തിരിയുന്ന ജനങ്ങളോടുള്ള ബിജെപിയുടെ പരസ്യമായ വെല്ലുവിളി ആയിരുന്നു ബിജെപി നേതാവിന്‍റെ മകളുടെ വിവാഹ ധൂര്‍ത്ത്. എന്നാല്‍ കര്‍ണാടകയില്‍ മാത്രമല്ല കേന്ദ്രം ഭരിക്കുന്ന ബിജെപി നേതാക്കളും ധൂര്‍ത്തിന്‍റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നോട്ട് നിരോധിച്ചത് ജനങ്ങളില്‍ സമ്ബാദ്യശീലം വളര്‍ത്താനാണെന്നും അമിതചിലവ് കുറക്കാനാണെന്നും വാദിച്ച കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി സ്വന്തം മകളുടെ വിവാഹം നടത്തിയത് 55 കോടി ചിലവഴിച്ച്‌. ഇതേ മന്ത്രി തന്നെയാണ് 55 കോടി താന്‍ ധൂര്‍ത്ത് ചെയ്തപ്പോഴും ഇന്ത്യയിലെ സാധാരണ പൗരന്മാര്‍ വിവാഹാവശ്യത്തിന് 2.5 ലക്ഷം ഉപയോഗപ്പെടുത്തിയാല്‍ മതിയെന്ന നിബന്ധന വെച്ചതും. നോട്ട് നിരോധിച്ചപ്പോള്‍ ബാങ്കുകളില്‍ പണപ്രതിസന്ധി രൂപപ്പെട്ടതോടെ സാധാരണക്കാരോട് വിവാഹം ചിലവ് കുറച്ച്‌ നടത്താന്‍ ആഹ്വാനം ചെയ്തതിനൊപ്പമാണ് ജെയ്റ്റ്ലി സാധാരണക്കാര്‍ വിവാഹ ചെലവിനായി അപേക്ഷിച്ചാല്‍ ബാങ്കില്‍ നിന്നും 2.5 ലക്ഷം രൂപ അനുവദിച്ചാല്‍ മതിയെന്ന നിയമം നടപ്പിലാക്കിയതും. 500 കോടി ചിലവഴിച്ച്‌ വിവാഹം നടത്തിയ നേതാവിന്‍റെ വാര്‍ത്തകള്‍ വന്‍ വിവാദങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും ഇടനല്‍കവേയാണ് അരുണ്‍ ജെയ്റ്റ്ലിയുടെ മകളുടെ വിവാഹ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. വിനീത് മെഹ്റ എന്ന ഡല്‍ഹി സ്വദേശിയായ എന്‍ജിനീയറിംങ് വിദ്യാര്‍ത്ഥിയാണ് ആഡംബര വിവാഹഫോട്ടോകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. അരുണ്‍ ജെയ്റ്റ്ലിയുടെ മകളുടെ വിവാഹത്തിന് പൊടിച്ചത് 55 കോടിയാണ്. എന്നിട്ട് ജനങ്ങളോട് 2.5 ലക്ഷം രൂപകൊണ്ട് കല്യാണം നടത്താന്‍ പറയാന്‍ ഇവര്‍ക്കെങ്ങനെ സാധിക്കുന്നു? ഇത് കള്ളപ്പണമോ അല്ലാത്തതോ? വിനീത് ചോദിക്കുന്നു. 2015 ഡിസംബറിലായിരുന്നു ജെയ്റ്റ്ലിയുടെ മകളുടെ വിവാഹം നടന്നത്. പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്ത് വന്നതോടെ ചര്‍ച്ച കൊഴുക്കുകയാണ്. നേതാക്കള്‍ക്ക് എന്തും ആവാലോ എന്നു സമാധാനിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നും ഇപ്പോള്‍ സാധാരണ പൗരന് മുന്നിലില്ല. സ്വന്തം കൈയ്യിലെ സമ്ബാദ്യം പോലും അത്യാവശ്യങ്ങള്‍ക്ക് ചിലവഴിക്കാനാവാതെ ജനങ്ങള്‍ കഷ്ടപ്പെടുന്നതിനിടെയാണ് ബിജെപി നേതാക്കളുടേയും ധനകാര്യമന്ത്രിയുടേയും ധൂര്‍ത്തിന്‍റെ കഥകള്‍ പ്രചരിക്കുന്നതെന്നതും അപഹാസ്യമായി മാറുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*