Breaking News

എല്ലാം ശരിയാകും, രണ്ടുമാസം കൂടി മതി : എസ്ബിഐ.!

 

 

 

 

 

നോട്ട്  അസാധുവാക്കിയതോടെയുണ്ടായിരിക്കുന്ന  പ്രതിസന്ധി  രണ്ടു  മാസം  കൊണ്ട്  പൂര്‍ണമായും  പരിഹരിക്കപ്പെടുമെന്ന് എസ്ബിഐയുടെ  സാമ്ബത്തീക  ഗവേഷണ  സംഘം.  അസാധുവാക്കിയ  നോട്ടുകളുടെ  മൂല്യത്തിന്  തുല്യമായ  75  ശതമാനം നോട്ടുകള്‍  ജനുവരിയോടെ  വിപണിയിലെത്തുമെന്നും  പഠനത്തില്‍  പറയുന്നു.  സ്റ്റേറ്റ്  ബാങ്ക്  ഓഫ്ഇ ന്ത്യയുടെ  സാമ്ബത്തീക ഗവേഷണ വിഭാഗമായ  എക്കോറാപ്  ആണ്  പഠന  റിപ്പോര്‍ട്ട്  തയ്യാറാക്കിയത്.  കൃഷിയെ  ആശ്രയിക്കുന്ന  സംസ്ഥാനങ്ങളാണ് ഏറെയും  ബുദ്ധിമുട്ട്  നേരിടുന്നത്.  കാര്‍ഷിക  വിപണിയില്‍  പ്ലാസ്റ്റിക്ക്  പണമിടപാടുകള്‍  നടക്കാന്‍  കാലതാമസം  എടുത്തേക്കും  ഇവിടെ  പണം  തന്നെയാകും  കൈമാറുക  എന്നും  അവര്‍  വിലയിരുത്തി.

ചെറിയ  തുകയ്ക്കുള്ള  നോട്ടുകളുടെ  ആവശ്യത്തില്‍  ഏഴു  ശതമാമം  വര്‍ധനയും  വര്‍ദ്ധനയുണ്ടായിട്ടുണ്ട്.   രാജ്യത്തിന്റെ വിവിധ  പ്രസുകളിലായി  നോട്ടുകളുടെ  അച്ചടി  കാര്യമായി  നടക്കുന്നുവെന്നാണ്  അധികൃതര്‍  അറിയിച്ചിരിക്കുന്നത്. നോട്ടിന്റെ  50  ശതമാനം  ഡിസംബര്‍  അവസാനത്തോടെ  വിതരണത്തിനെത്തുമെന്നുമാണ്  കണക്കാക്കുന്നത്.  500  രൂപയുടെ കറന്‍സികളും  ആവശ്യത്തിന്  പുറത്തിറങ്ങുമെന്നും  റിപ്പോര്‍ട്ടില്‍  പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*