രണ്ടാം തവണയും സച്ചിന്‍റെ റെക്കോര്‍ഡ് മറികടന്ന് അലസ്റ്റയര്‍ കുക്ക്.!

 

sac

 

 

 

 

 

 

ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്ബര ഇംഗ്ലണ്ട് മറക്കാനാഗ്രഹിക്കുന്ന ഒന്നാണെങ്കിലും വ്യക്തിപരമായ നേട്ടം കൈവരിച്ച്‌ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഇന്ത്യന്‍ പര്യടനം അനുസ്മരണീയമാക്കി. ബാറ്റിങ്ങില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന കുക്ക് ചെന്നൈയിലെ ആദ്യ ഇന്നിങ്സിലും മോശം പ്രകടനമാണ് കാഴ്ചവെച്ചത്. വെറും പത്ത് റണ്‍സ് മാത്രമേ കുക്കിന് നേടാനായുള്ളൂ. എന്നാല്‍ ഈ ചെറിയ ഇന്നിങ്സിനിടയില്‍ ഒരു അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ക്യാപ്റ്റന്‍ കുക്ക്. ടെസ്റ്റ് ക്രിക്കറ്റില്‍ 11,000 റണ്‍സ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോര്‍ഡാണ് കുക്ക് സ്വന്തമാക്കിയത്. മറികടന്നത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറേയും. 31 വര്‍ഷവും 357 ദിവസവും പ്രായമെത്തിയപ്പോഴാണ് കുക്ക് സച്ചിന്റെ നേട്ടം മറികടന്നിരിക്കുന്നത്.

alastair-cook-century-new-zealand-v-england_2911713

 

 

 

 

34 വയസും 95 ദിവസവും പ്രായമുള്ളപ്പോഴാണ് സച്ചിന്‍ ഈ നാഴികക്കല്ല് പിന്നിട്ടത്. 140 ടെസ്റ്റുകളില്‍ നിന്നാണ് കുക്ക് 11,000 റണ്‍സ് ക്ലബ്ബില്‍ എത്തിയിരിക്കുന്നത്. ഇന്നലെ വ്യക്തിഗത സ്കോര്‍ രണ്ടില്‍ എത്തി നല്‍ക്കേയാണ് കുക്ക് 11,000 ടെസ്റ്റ് റണ്‍സ് തികച്ചത്. ഇന്നിങ്സില്‍ 10 റണ്‍സെടുത്താണ് താരം പുറത്താവുകയും ചെയ്തു. 11,000 ടെസ്റ്റ് റണ്‍സെന്ന ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇംഗ്ലണ്ട് താരം കൂടിയാണ് കുക്ക്. നേരത്തെ ഈ വര്‍ഷം മെയ് മാസത്തില്‍ 10,000 റണ്‍സ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും കുക്ക് സച്ചിന്റെ കൈയ്യില്‍ നിന്നും പിടിച്ചെടുത്തിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*