പൂവാല ശല്യത്തിനെതിരെ പരസ്യമായി പ്രതികരിച്ച യുവതിക്ക് റൗഡികളുടെ ക്രൂരമര്‍ദ്ദനം!

 

 

 

 

 

സ്ത്രീ സുരക്ഷയ്ക്കായി നിരവധി പദ്ധതികളും പ്രവര്‍ത്തനങ്ങളും രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന പശ്ചാത്തലത്തില്‍ പൊതുസ്ഥലത്ത് പൂവാല ശല്യത്തിനെതിരെ പരസ്യമായി പ്രതികരിച്ച യുവതിക്ക് ലഭിച്ചത് റൗഡികളുടെക്രൂരമര്‍ദ്ദനം. സ്ഥിരമായി പിന്തുടര്‍ന്ന് ശല്യം ചെയ്യുന്ന പൂവാലനെ പരസ്യമായി മുഖത്തടിച്ചാണ് യുവതി പ്രതികരിച്ചത്. രോക്ഷം പൂണ്ട യുവാവിന്റെ കൂട്ടുകാര്‍ യുവതിയെ സംഭവസ്ഥലത്തു നിന്നും വലിച്ചിഴച്ചു കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. വടികൊണ്ട് മുഖത്തിനേറ്റ മര്‍ദ്ദനത്തില്‍ ഇവരുടെ മുഖത്തും കഴുത്തിനു മാരകമായി പരുക്കേറ്റിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് യുവതി പോലീസ് സ്റ്റേഷനിലെത്തി പരാതി സമര്‍പ്പിച്ചു.മര്‍ദ്ദനമേല്‍ക്കുന്ന സമയം ഇവരുടെ സമീപത്ത് ആളുകള്‍ ഉണ്ടായിരുന്നുവെങ്കിലും ആരും ഇതിനെതിരെ പ്രതികരിക്കുന്നതായി വീഡിയോ കാണുന്നില്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*