ട്രിപ്പിള്‍ സിം സ്മാര്‍ട്ട് ഫോണ്‍ കൂള്‍പാഡ് മെഗാ 3 ഇന്ത്യയില്‍ എത്തി.!

coolpad-note-3_fonearena-04

 

 

 

 

 

 

കൂള്‍പാഡിന്‍റെ മെഗാ 3, നോട്ട് 3എസ് സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യയില്‍ പുറത്തിറക്കി. ഫോണുകള്‍ക്ക് യഥാക്രമം 6999 രൂപ, 9999 രൂപ എന്നിങ്ങനെയാണ് വില. വോള്‍ട്ടി പിന്തുണയോടുകൂടിയ ട്രിപ്പിള്‍ സിം സ്ലോട്ടുകളാണ് കൂള്‍പാഡ് മെഗാ 3യുടെ സവിശേഷത. അതേസമയം നോട്ട് 3 എസ്സില്‍ ഫിംഗര്‍ പ്രിന്റ് സെന്‍സറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ എഴ് മുതല്‍ ഇരുഫോണുകളും വിപണിയിലെത്തും.

269ppi പിക്സല്‍ സാന്ദ്രതയോടുകൂടിയ 5.5 ഇഞ്ച് എച്ച്‌ ഡി (720 x 1080 പിക്സല്‍) ഐ.പി.എസ് ഡിസിപ്ലേ, 1.25GHz മീഡിയടെക് MT6737 ക്വാഡ്കോര്‍ പ്രൊസസര്‍, 2 ജിബി റാം, 16 ജിബി ഇന്റേണല്‍ സ്റ്റോറേജ് 64 ജി.ബി വരെ വര്‍ധിപ്പിക്കാവുന്ന മൈക്രോ എസ്ഡി കാര്‍ഡ് സൗകര്യം എന്നിവയാണ് മെഗാ 3യുടെ പ്രത്യേകതകള്‍. ആന്‍ഡ്രോയിഡ് 6.0 മാഷ്മെല്ലോ ഓഎസിലാണ് മെഗാ 3 പ്രവര്‍ത്തിക്കുന്നത്. 3050 mAH ബാറ്ററിയും മെഗാ 3യ്ക്കുണ്ട്. സ്റ്റാന്റ്ബൈ മോഡില്‍ 200 മണിക്കൂര്‍വരെ ബാറ്റിറി ചാര്‍ജ്ജ് നിലനില്‍ക്കുമെന്ന് കമ്ബനി അവകാശപ്പെടുന്നു. ഓട്ടോ ഫോക്കസ്, f/2.2 അപ്പേര്‍ച്ചര്‍ എന്നിവയോടുകൂടിയ 8 മെഗാ പിക്സല്‍ റിയര്‍ ക്യാമറയും 8 മെഗാപിക്സലിന്റെ തന്നെ ഫിക്സഡ് ഫോക്കസ് ക്യാമറയുമാണ് മെഗാ 3യ്ക്കുള്ളത്. 80.1 ഡിഗ്രീ ആണ് സെല്‍ഫി ക്യാമറയുടെ ഫീല്‍ഡ് ഓഫ് വ്യു. വൈഫൈ 802.11 b/g/n, ബ്ലുടൂത്ത് v4.0, 4G VoLTE, ട്രിപ്പിള്‍ സിം സ്ലോട്ടുകള്‍ തുടങ്ങിയവയാണ് ഫോണിലെ കണക്റ്റിവിറ്റി സംവിധാനങ്ങള്‍. ഗോള്‍ഡ്, ഗ്രേ, വൈറ്റ് നിറങ്ങളിലാണ് ഫോണ്‍ പുറത്തിറങ്ങുക.triple

 

 

 

 

 

 

 

 

മെഗാ 3യ്ക്ക് സമാനമായി 5.5 ഡി സ്ക്രീന്‍ പ്രൊട്ടക്ഷനോടുകൂടിയ 5.5 ഇഞ്ച് എച്ച്‌ ഡി(720 X 1080 പിക്സല്‍) ഐ.പി.എസ് ഡിസിപ്ലേയാണ് നോട്ട് 3എസിനുള്ളത്. 1.3 GHz ക്വാല്‍െേകാ സ്നാപ്ഡ്രാഗണ്‍ 415 MSM8929 ഒക്ടാ കോര്‍ പ്രോസസര്‍, 3 ജി.ബി റാം, 32 ജിബി ഇന്റേണല്‍ മെമ്മറി, 32 ജിബി വരെ ഉപയോഗിക്കാവുന്ന മൈക്രോ എസ്ഡി കാര്‍ഡ്. സൗകര്യങ്ങളും നോട്ട് 3എസിനുണ്ട്. ആന്‍ഡ്രോയിഡ് 6.0 മാഷ്മെലോയില്‍ അധിഷ്ടിതമായ കൂള്‍ യുഐ 8.0 ഓഎസിലാണ് നോട്ട് 3എസ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ f/2.2 അപ്പേര്‍ച്ചര്‍, ഓട്ടോ ഫോക്കസ് സൗകര്യങ്ങളോടുകൂടിയ 13 മെഗാ പിക്സല്‍ റിയര്‍ ക്യാമറയും 5 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറയും നോട്ട് 3എസിനുണ്ട്.  2500mAHന്റെ ബാറ്ററിയാണ് നോട്ട് 3എസിനുള്ളത്. മെഗാ 3 യെ പോലെ സ്റ്റാന്റ്ബൈ മോഡില്‍ 200 മണിക്കൂര്‍ ബാറ്ററി ചാര്‍ജ്ജ് നിലനില്‍ക്കുമെന്ന് കമ്ബനി അവകാശപ്പെടുന്നുണ്ട്.

വൈഫൈ 802.11 b/g/n, ബ്ലുടൂത്ത് v4.0, 4G VoLTE, ഡ്യുവല്‍ സിം സ്ലോട്ടുകള്‍ തുടങ്ങിയവയാണ് ഫോണിലെ കണക്റ്റിവിറ്റി സംവിധാനങ്ങള്‍. ഗോള്‍ഡ്, സ്വര്‍ണ നിറങ്ങളില്‍ പുറത്തിറങ്ങുന്ന ഫോണിന് ഫിംഗര്‍ പ്രിന്റ് സ്കാനറിനെ കൂടാതെ ആക്സലറോമീറ്റര്‍, മാഗ്നറ്റിക് സെന്‍സര്‍, പ്രോക്സിമിറ്റി സെന്‍സര്‍, ലൈറ്റ് സെന്‍സര്‍ എന്നിവയും നോട്ട് 3 എസിനുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*