Breaking News

2016 ലെ ജനദ്രോഹി പുരസ്കാരം നരേന്ദ്രമോദിക്ക് പ്രതീകാത്മകമായി സമ്മാനിച്ചു!

 

 

 

 

 

 

 

നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2016 ലെ ജനദ്രോഹി പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രതീകാത്മകമായി സമ്മാനിച്ചു. സമര്‍പ്പണ യോഗം എന്‍ സി പി ജില്ലാ പ്രസിഡന്റ് ടി എന്‍ ശിവശങ്കരന്‍ ഉദ്ഘാടനം ചെയ്തു. എന്‍ വൈ സി ജില്ലാ പ്രസിഡന്റ് അരുണ്‍ ചന്ദ്ര അധ്യക്ഷത വഹിച്ചു. പുരസ്കാരം സമര്‍പ്പണം സംസ്ഥാന ജനറല്‍ സെക്രട്ടറി ഷാജിര്‍ ആലത്തിയൂര്‍ നിര്‍വഹിച്ചു. എന്‍ സി പി ജില്ലാ സെക്രട്ടറി സി പി രാധാകൃഷ്ണന്‍, എന്‍സി പി സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ശുഹൈബ് എടവണ്ണ, സന്തോഷ് പറപ്പൂര്‍, ദിജേഷ് എടയൂര്‍, ഷാഫി പെരുവള്ളൂര്‍, ഷാഫി നെച്ചിയേങ്ങല്‍ എന്നിവര്‍ സംസാരിച്ചു. ചൊക്ലി ഇസ്ഹാഖ് മാസ്റ്റര്‍ സ്വാഗതവും പ്രദീപ് തിരൂര്‍ നന്ദിയും പറഞ്ഞു. മെഹറലി വെട്ടം, ലത്തീഫ്, പി പി സമീര്‍, മുസ്തഫ തിരൂരങ്ങാടി, ഷഹല്‍ എടവണ്ണ എന്നിവര്‍ നേതൃത്വം നല്‍കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*