2000 നോട്ടിന്‍റെ ഒന്നര കോടി രൂപ പിടികൂടി..!

2000

 

 

 

 

 

 

24 മണിക്കൂറുകള്‍കൊണ്ട് ഗോവയില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് ഒന്നര കോടിയുടെ പുത്തന്‍ 2000 നോട്ടുകള്‍. ഇതില്‍ 70 ലക്ഷത്തിന്റെ പുതിയ നോട്ടുകള്‍ കൈയ്യില്‍ സൂക്ഷിച്ചതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തു. രമേശ് നര്‍വേകര്‍, സിദ്ദു എന്നിവരെയാണ് ഗോവന്‍ പോലീസ് അറസ്റ്റ് ചെയ്തതെന്ന് എസ്പി കാര്‍ത്തിക് കശ്യപ് പറഞ്ഞു.
പോണ്ട, പോര്‍വൊരിം എന്നിവടങ്ങളിലായി നടന്ന പരിശോധനയിലാണ് നോട്ടു ശേഖരണം കണ്ടെത്തിയത്. തെക്കന്‍ നഗരമായ പോണ്ടയില്‍ നടത്തിയ പരിശോധനയില്‍ 35 ലക്ഷത്തോളം പിടിച്ചെടുത്തു. പിടിച്ചെടുത്ത പണത്തിന്റെ ശ്രോതസ് വ്യക്തമാക്കണമെന്ന് ആദായ നികുതി വകുപ്പും വ്യക്തമാക്കി. കസ്റ്റഡിയില്‍ എടുത്തവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*