100 രൂപയുടെ പെട്രോളിന് 112 രൂപ; സൈ്വപിംഗിലെ കള്ളക്കളികല്‍..!

swiping-card-through-pos-machineകേന്ദ്ര സര്‍ക്കാര്‍ വിപ്ലവകരമായി പ്രഖ്യാപിച്ച നോട്ട് അസാധുവാക്കലിന് ആദ്യം കാരണം പറഞ്ഞത് കള്ളപ്പണം തടയലും കള്ളനോട്ട് അമര്‍ച്ച ചെയ്യലുമായിരുന്നു. എന്നാല്‍ പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇത് മാറ്റിപ്പറഞ്ഞു. രാജ്യത്തെ ജനങ്ങളെ കാഷ് ലെസ് (കറന്‍സി രഹിത പണമിടപാട്) ഇടപാടിലേക്ക് നയിക്കുകയാണ് ലക്ഷ്യമെന്നായിരുന്നു വിശദീകരണം. എന്നാല്‍ നോട്ട് അസാധുവാക്കലിന്റെ മറവില്‍ ബാങ്കുകള്‍ ഭീമന്‍ തുക സര്‍വീസ് ചാര്‍ജായി ഈടാക്കി ഇടപാടുകാരെ കൊള്ളയടിക്കുകയാണ്. നോട്ട് അസാധുവാക്കലിന്റെ സാഹചര്യത്തില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തിന് സര്‍വീസ് ചാര്‍ജ് ഈടിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചെങ്കിലും ഇതിന് പുല്ലുവില നല്‍കിയാണ് ബാങ്കുകള്‍ ഈ ചൂഷണം തുടരുന്നത്. ദൈനംദിന ആവശ്യങ്ങള്‍ക്ക് ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തെ ആശ്രയിക്കേണ്ടി വരുന്ന ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്, ഇന്ധനം വാങ്ങല്‍ തുടങ്ങിയ സാഹചര്യങ്ങളിലാണ് ഇടപാടുകാര്‍ കൂടുതലായും കൊള്ളയടിക്കപ്പെടുന്നത്. പുതിയ നോട്ടുകളും ചില്ലറയും എടിഎം വഴിയും ബാങ്കുകള്‍ വഴിയും യഥാസമയത്തും ആവശ്യമുള്ളപ്പോഴും കിട്ടാതെ വന്നതോടെ സാമ്ബത്തിക ഇടപാട് കാര്‍ഡ് സൈ്വപിങിലേക്ക് മാറിയതോടെ ബാങ്കുകള്‍ ഈ വിധം സേവന നിരക്കിന്റെ പേരുംപറഞ്ഞ് വന്‍തുക ഇടപാടുകാരില്‍ നിന്നു പിഴിഞ്ഞെടുത്തു കഴിഞ്ഞു. ഏറ്റവും ലളിതമായി ഉദാഹരണമാണ് പെട്രോള്‍ പമ്ബുകളില്‍നിന്ന് എടിഎം കാര്‍ഡുപയോഗിച്ച്‌ ഇന്ധനം നിറയ്ക്കുന്നവരുടെ അനുഭവം. 10 രൂപ സര്‍വീസ് ചാര്‍ജും 2.5% നികുതിയുമാണ് പെട്രോള്‍ പമ്ബുകളില്‍ ഈടാക്കുന്നത്. കാര്‍ഡ് സൈ്വപ് ചെയ്തു 100 രൂപയ്ക്ക് ഇന്ധനം നിറച്ചാല്‍ രസീത് ലഭിക്കുക 100 രൂപയ്ക്കു തന്നെയെങ്കിലും ബാങ്ക് അക്കൗണ്ടില്‍നിന്നു 10 രൂപയും നികുതിയും കുറവുചെയ്യും. ബാങ്ക് ഇടപാടിനു ശേഷം ലഭിക്കുന്ന എസ്‌എംഎസില്‍ അക്കൗണ്ടില്‍ നിന്നു നഷ്ടമായിരിക്കുന്നത് 112 രൂപയും ചില്ലറയുമാണെന്ന് കൃത്യമായി രേഖപ്പെടുത്തിയിരിക്കും. പമ്ബില്‍ നിന്നു പുറത്തിറങ്ങിയ ശേഷം ആയിരിക്കും സന്ദേശം ലഭിക്കുക. പമ്ബുടമയോട് തിരക്കുമ്ബോള്‍ ബാങ്കുമായി ബന്ധപ്പെടാനാണ് മറുപടി ലഭിക്കുക. ഇതേസമയം, മറ്റു കടകളില്‍നിന്നു കാര്‍ഡുപയോഗിച്ചു സാധനങ്ങള്‍ വാങ്ങുമ്ബോള്‍ സര്‍വീസ് ചാര്‍ജ് ബാങ്കിനു നല്‍കുന്നതു കടയുടമയാണ്. എന്നാല്‍ ഈ തുക നല്‍കാന്‍ കഴിയില്ലെന്ന പമ്ബുടമകളുടെ നിലപാടാണ് ഇടപാടുകാരനു മേല്‍ അധിക ബാധ്യത വരുത്തിവക്കുന്നത്. കൂടാതെ ട്രെയിന്‍ ടിക്കറ്റ് ഓണ്‍ലൈനായി റിസര്‍വ് ചെയ്യുമ്ബോഴും വന്‍തുകയാണ് സര്‍വീസ് ചാര്‍ജായി ഈടാക്കുന്നത്. എടിഎമ്മുകളില്‍ നിന്നു രണ്ടായിരത്തിനു താഴെയുള്ള രൂപയുടെ നോട്ടുകള്‍ കിട്ടാത്തതും പമ്ബുകളിലും മറ്റും ഇതിനു ചില്ലറ ലഭിക്കാത്തതും മൂലം ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ സാധാരണക്കാരെ നിര്‍ബന്ധിതരാക്കിയിട്ടുണ്ട്. ഇത് ബാങ്കുകള്‍ ചാകരക്കാലമായാണ് കാണുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*