Monthly Archives: December 2016

പുതുവര്‍ഷത്തിലെടുക്കാം പുത്തന്‍ തീരുമാനങ്ങള്‍..!

          ഏറെ പ്രതീക്ഷകളുമായി ഒരു പുതുവര്‍ഷം കൂടി ആരംഭിക്കുകയാണ്. ആഘോഷങ്ങള്‍ക്കൊപ്പം നല്ല ശീലങ്ങള്‍ ആരംഭിക്കാനും പുത്തന്‍ തീരുമാനങ്ങള്‍ എടുക്കാനുമുളള ഒരവസരം കൂടിയാണീ പുതുവര്‍ഷം.മറ്റേതു കാര്യവുമെന്നപോലെ ആരോഗ്യത്തെക്കുറിച്ചും അല്പം മുന്‍കരുതല്‍ പുതുവര്‍ഷത്തില്‍ ആവശ്യമാണ്. ആഹാരരീതിയില്‍ അല്പം മാറ്റം വരുത്തിയും വ്യായാമ ശീലങ്ങള്‍ ആരംഭിച്ചും വരും വര്‍ഷത്തില്‍ അല്പം സ്മാര്‍ട്ടായാലോ….പുതുവര്‍ഷത്തെ വരവേല്‍ക്കാം പുത്തന്‍ തീരുമാനങ്ങളുമായി…..     മനസ്സിലുറപ്പിക്കാം പുതിയ ലക്ഷ്യങ്ങളെ; പുത്തന്‍വര്‍ഷത്തില്‍ പുത്തന്‍ ലക്ഷ്യങ്ങളും പ്ലാന്‍ ചെയ്യാം. വിദ്യാര്‍ത്ഥികളാണെങ്കില്‍ പഠനത്തില്‍ മികവ് പുലര്‍ത്തുമെന്നും ഇനി ഉദ്യോഗസ്ഥരാണെങ്കില്‍ കരിയറില്‍ മികച്ച നേട്ടങ്ങള്‍ ...

Read More »

ന്യൂസീലന്‍ഡില്‍ പുതുവര്‍ഷം പിറന്നു; ലോകം ആഹ്ലാദത്തിമര്‍പ്പില്‍!

          ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതീക്ഷയുടെ പുതുവര്‍ഷം പിറന്നു. പസഫിക് ദ്വീപസമൂഹത്തിലെ ടോംഗോയും ന്യൂസീലന്‍ഡുമാണ് ആദ്യം 2017ലേക്ക് കടന്നത്. ഒക്ലന്‍‍ഡില്‍ സ്കൈ ടവറിലും പരിസരത്തുമായി ആയിരങ്ങളാണ് പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒത്തുചേര്‍ന്നത്. കരിമരുന്നു പ്രയോഗങ്ങളും ആഘോഷങ്ങളും ന്യൂസീലന്‍ഡിനെ ആഹ്ലാദത്തിലാഴ്ത്തി. ഇന്ത്യയില്‍ ആഘോഷങ്ങള്‍ക്കായി രാജ്യം ഒരുങ്ങിക്കഴിഞ്ഞു. സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണ് ഏവരും.

Read More »

കൈക്കൂലി വാങ്ങുന്നതിനിടെ പിടിവീണു; ഇന്‍സ്പെക്ടറും കോണ്‍സ്റ്റബിളും സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി

            മുംബൈ  സ്വദേശിക്കെതിരെ  അദ്ദേഹത്തിന്റെ  ഭാര്യ  നല്‍കിയ  പരാതിയില്‍  അറസ്റ്റ്  ഒഴിവാക്കാനാണ്  ഇന്‍സ്‌പെക്ടര്‍ ചന്ദുര്‍ഗുഡെ,  കോണ്‍സ്റ്റബിള്‍മാരായ  മഹാദിക്,  അത്വാല  എന്നിവര്‍  അഞ്ച്  ലക്ഷം  രൂപ  കൈക്കൂലി  നല്‍കിയത്. കൈക്കൂലിയായി  അഞ്ച്  ലക്ഷം  രൂപ  നല്‍കണമെന്ന്  പോലീസുകാര്‍  ആവശ്യപ്പെട്ടെങ്കിലും  ഇത്രയും  തുക  തന്റെ  കൈയില്‍ ഇല്ലെന്ന്  പറഞ്ഞ  പരാതിക്കാരന്‍  ഒടുവില്‍  ഒരു  ലക്ഷം  രൂപ  നല്‍കാമെന്ന്  സമ്മതിച്ചു.  പോലീസുകാര്‍  കൈക്കൂലി  ആവശ്യപ്പെട്ട  കാര്യം  ഇയാള്‍  അഴിമതി  വിരുദ്ധ  സ്‌ക്വാഡിനെ  അറിയിക്കുകയായിരുന്നു.  വെള്ളിയാഴ്ച  വൈകീട്ടാണ് ഇയാളോട്  പണവുമായി  വരാന്‍  പോലീസുകാര്‍ ...

Read More »

ദാരിദ്ര്യം കാരണം ചത്ത എലിയെ തിന്നാനൊരുങ്ങി കര്‍ഷകര്‍..!

            ദാരിദ്ര്യം കാരണം ചത്ത എലിയെ തിന്നാനൊരുങ്ങി കര്‍ഷകര്‍. വ്യത്യസ്തമായ ഒരു പ്രതിഷേധ സമരത്തിനാണ് കഴിഞ്ഞ ദിവസം തിരുച്ചിറപ്പള്ളി കലക്‍ട്രേറ്റ് സാക്ഷ്യം വഹിച്ചത്. തങ്ങള്‍ക്കുണ്ടായ കൃഷിനാശത്തിന് നഷ്ടപരിഹാരം ഇനിയും അനുവദിക്കാത്ത സംസ്ഥാന സര്‍ക്കാരിനോടുള്ള പ്രതിഷേധമായിരുന്നു ഇത്. തിരുച്ചിറപ്പള്ളിയിലെ കര്‍ഷക അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മുപ്പതോളം കര്‍ഷകരാണ് ചത്ത എലിയെ വായില്‍ കടിച്ചുപിടിച്ചുകൊണ്ട് പ്രതിഷേധത്തിനിറങ്ങിയത്. ദാരിദ്ര്യം കാരണം തങ്ങള്‍ എലിയെ തിന്നാന്‍ നിര്‍ബന്ധിതരായെന്നാണ് പ്രതിഷേധത്തില്‍ അണി ചേര്‍ന്ന കര്‍ഷകര്‍ക്ക് പറയാനുണ്ടായിരുന്നത്. കനത്ത കൃഷിനാശം ഉണ്ടായ സാഹചര്യത്തില്‍ സംസ്ഥാനത്തെ ദുരന്തബാധിത പ്രദേശമായി ...

Read More »

പാതിരാവോളം കറങ്ങിനടക്കുന്ന സഹോദരിയെ യുവാവ് കൊലപ്പെടുത്തി!

          പതിനെട്ടുകാരിയെ  കൊലപ്പെടുത്തിയ  സംഭവത്തില്‍  26 കാരനായ  സഹോദരന്‍  അറസ്റ്റില്‍.  ബാന്ദ്രയിലെ  വീര്‍  ദത്ത  നഗറിലെ കുടിലിലാണ്  കൊല നടന്നത്.  വെള്ളിയാഴ്ച  രാവിലെ  പത്ത്  മണിയോടെയായിരുന്നു  സംഭവം.  ജമീലയാണ്  കൊല്ലപ്പെട്ടത്. അഖ്തര്‍  ശെയ്ഖിനെയാണ്  പോലീസ്  അറസ്റ്റ്  ചെയ്തത്.  തയ്യല്‍ക്കാരനായ  അഖ്തര്‍  സഹോദരിയുടെ  പെരുമാറ്റത്തില്‍ പൊറുതി മുട്ടിയിരുന്നു.  അയല്‍  വാസികള്‍  സഹോദരിയെ  കുറിച്ച്‌  പരാതികള്‍  പറയാന്‍  തുടങ്ങിയതോടെയാണ് ഇരുവര്‍ക്കുമിടയില്‍  പ്രശ്നമുണ്ടായത്. വ്യാഴാഴ്ച  വൈകിട്ട്  പുറത്തു പോയ  ജമീല  വെള്ളിയാഴ്ച  രാവിലെയാണ്  വീട്ടിലെത്തിയത്.  അഖ്തര്‍  ഇതിനെ  ചോദ്യം ചെയ്തതതാണ്  കൊലപാതകത്തില്‍  കലാശിച്ചത്. ...

Read More »

ദുബായ് ടാക്സികളില്‍ ഇനി ഫ്രീ വൈഫൈ!

              അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും സര്‍വ്വീസ് നടത്തുന്ന ടാക്സികളില്‍ ഫ്രീ വൈഫൈ സംവിധാനം നിലവില്‍ വരുത്താന്‍ ആര്‍ടിഎ തീരുമാനിച്ചു. രാജ്യത്ത് എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. യുഎഇ ലെ പ്രമുഖ ടെലി കമ്യൂണിക്കേഷന്‍ കമ്ബനിയായ ഡു വിന്റെ സഹായത്തോടെയാണ് ടാക്സികളില്‍ വൈഫൈ ഒരുക്കുന്നത്. ഇതിനു പുറമെ ടാക്സികളില്‍ ഘടിപ്പിക്കുന്ന സ്മാര്‍ട്ട് സ്ക്രീനുകള്‍ വഴി ദുബായിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ചുള്ള ചെറിയ വിശദീകരണങ്ങളും ഉപഭോക്താക്കള്‍ക്ക് ...

Read More »

അവതാര്‍ തട്ടിപ്പിന് ഇരയായ നിക്ഷേപകരുടെ പരാതി മനുഷ്യാവകാശ കമ്മീഷന്‍ ഫയലില്‍ സ്വീകരിച്ചു!

          അവതാര്‍  തട്ടിപ്പില്‍  ബ്രാന്‍ഡ്  അംബാസിഡറായിരുന്ന  നടന്‍  മമ്മൂട്ടിയെ  പ്രതിചേര്‍ക്കണമെന്ന  നിക്ഷേപകരുടെ  പരാതി മനുഷ്യാവകാശ  കമ്മീഷന്‍  ഫയലില്‍  സ്വീകരിച്ചു.  കോടികള്‍  നിക്ഷേപമായി  സ്വീകരിച്ച്‌  നിക്ഷേപകരെ  അവതാര്‍  ഗോള്‍ഡ് ആന്‍ഡ്  ഡയമണ്ട്  ഉടമകള്‍  കബളിപ്പിച്ചെന്നാണ്  പരാതി. 150  കോടിയുടെ  നിക്ഷേപത്തട്ടിപ്പ്  അവതാര്‍  ഗോള്‍ഡ്  നടത്തിയതെന്നാണ്  പരാതി.  ഇതുമായി  ബന്ധപ്പെട്ട്  നേരത്തെ  അവതാര്‍  ഗോള്‍ഡിന്റെ  മൂന്ന്  ഉടമകളില്‍  രണ്ടുപേരെ  അറസ്റ്റ് ചെയ്തിരുന്നു.  മമ്മൂട്ടിക്കെതിരെയും  നിയമനടപടികള്‍  സ്വീകരിക്കുമെന്ന്  നിക്ഷേപകര്‍  നേരത്തെ  അറിയിച്ചിരുന്നു. അന്വേഷണവുമായി  ബന്ധപ്പെട്ട  പൊലീസ്  നടപടികളില്‍  കടുത്ത  അതൃപ്തിയാണ്  മനുഷ്യാവകാശ  കമ്മീഷന്‍ ...

Read More »

2016ലെ മികച്ച പ്ലേമേക്കറായി ലയണല്‍ മെസ്സി..!

          ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫുട്ബോള്‍, ഹിസ്റ്റി ആന്റ് സ്റ്റാറ്റിസ്റ്റിക്സിന്റെ 2016ലെ ഏറ്റവും മികച്ച പ്ലേമേക്കറായി അര്‍ജന്റീനന്‍ താരം ലയണല്‍ മെസ്സിക്ക്. തുടര്‍ച്ചയായി രണ്ടാം തവണയാണ് മെസ്സി ഈ നേട്ടം സ്വന്തമാക്കുന്നത്. സ്പാനിഷ് താരവും ബാഴ്സലോണയിലെ സഹതാരവുമായ ആന്ദ്രെ ഇനിയെസ്റ്റയെയും റയല്‍ മാഡ്രിഡിന്റെ ജര്‍മന്‍ താരം ടോണി ക്രൂസിനെയും പിന്തള്ളിയാണ് മെസ്സി ഒന്നാമതെത്തിയത്. വോട്ടെടുപ്പില്‍ മെസ്സി 172 പോയിന്റ് നേടിയപ്പോള്‍ ഇനിയെസ്റ്റക്ക് 66 പോയിന്റും ടോണി ക്രൂസിന് 45 പോയിന്റുമാണ് ലഭിച്ചത്. മൂന്നു പോയിന്റുമായി ബ്രസീല്‍ താരം നെയ്മര്‍ ...

Read More »

മഞ്ചേരിയില്‍ ദലിത് യുവതി ക്ലോസറ്റില്‍ പ്രസവിച്ചു..!

            മഞ്ചേരി മെ‍ഡിക്കല്‍ കോളജ് ആശുപത്രിയില്‍ ദലിത് യുവതി ക്ലോസറ്റില്‍ പ്രസവിച്ചു. രണ്ടു ദിവസം മുന്‍പാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലേബര്‍ റൂമില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വേണ്ടത്ര പരിചരണം നല്‍കാന്‍ നഴ്സുമാര്‍ തയാറായില്ല. നഴ്സുമാരുടെ അനാസ്ഥ മൂലമാണ് യുവതിക്ക് ക്ലോസറ്റില്‍ പ്രസവിക്കേണ്ടി വന്നതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സൂപ്രണ്ടിന് ബന്ധുക്കള്‍ പരാതി നല്‍കി. എന്നാല്‍ ഇത് സാധാരണയായി സംഭവിക്കുന്നതാണെന്നും പരാതിപ്പെടേണ്ട കാര്യമില്ലെന്നുമായിരുന്നു സൂപ്രണ്ടിന്റെ പ്രതികരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് ഡിഎംഒ അടക്കമുള്ളവര്‍ക്ക് അവര്‍ പരാതി ...

Read More »

യുവാവിനെ വെട്ടിയ ദൃശ്യങ്ങള്‍ പുറത്ത്; പ്രതികളെ പിടിക്കാന്‍ ഗുണ്ടാവിരുദ്ധ സ്ക്വാഡ്!

കുടുംബത്തിനൊപ്പം യാത്രചെയ്ത യുവാവിനെ പട്ടാപ്പകല്‍ വെട്ടിവീഴ്ത്തിയ കേസിലെ പ്രതികളെ പിടിക്കാന്‍ ഗുണ്ടാ വിരുദ്ധ സ്ക്വാഡ്. റേഞ്ച് ഐജി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണം. ഡിജിപിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നെങ്കിലും പ്രതികളെ കൊച്ചി സിറ്റി പൊലീസ് പിടികൂടിയിരുന്നില്ല. ശരീരമാസകലം പരുക്കേറ്റ യുവാവ് ചികില്‍സയിലാണ്. നാടിനെ ഞെട്ടിച്ച ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസാണ് പുറത്തുവിട്ടത്. വല്ലാര്‍പാടം സ്വദേശി നിഖില്‍ ജോസ് എന്ന യുവാവിനു നേരെയാണ് ആക്രമണം നടന്നത്. ഭാര്യയും ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞുമൊത്ത് ജീപ്പില്‍ വരുമ്ബോള്‍ പിന്നാലെയെത്തിയ ബൈക്കിന് കടന്നുപോകാന്‍ വഴി കൊടുത്തില്ല ...

Read More »