Breaking News

യുവതിയെ ബലാത്സംഗം ചെയ്ത സംഭവം; മുഖം നോക്കാതെ നടപടി: മന്ത്രി ബാലന്‍

vadakkancheriവടക്കാഞ്ചേരിയിലെ സിപിഎം കൗണ്‍സിലറും സുഹൃത്തുക്കളും ചേര്‍ന്നു പീഡിപ്പിച്ചെന്ന പരാതിയില്‍ കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നു മന്ത്രി എ.കെ. ബാലന്‍ നിയമസഭയില്‍ പറഞ്ഞു. ഗുരുവായൂര്‍ എസിപി പി.എ. ശിവദാസിന്‍റെ  നേതൃത്വത്തില്‍ പരിശോധന ആരംഭിച്ചു. പൊലീസിനെതിരായ ആരോപണം യുവതി ഉന്നയിച്ചത് ഇന്നലെ മാത്രമാണെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയ നോട്ടിസിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. അതേസമയം, കേസ് ആദ്യം മുതല്‍ വീണ്ടും അന്വേഷിക്കാന്‍ തീരുമാനമായി. ഇതിനായി ഐജി. എം.ആര്‍. അജിത് കുമാര്‍ നിര്‍േദശം നല്‍കി. അന്വേഷണത്തില്‍ ജാഗ്രതക്കുറവുണ്ടായെന്നാണു വിലയിരുത്തല്‍. രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ട കേസില്‍ മതിയായ ഗൗരവം കാട്ടിയില്ലെന്നാണു പൊലീസിന്‍റെ  നിഗമനം. സംഭവത്തില്‍ പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, ആരോപണ വിധേയനായ പി.എന്‍.ജയന്തനെതിരെ നടപടിയെടുക്കുന്ന കാര്യത്തില്‍ സിപിഎം ഇന്നു തീരുമാനമെടുത്തേക്കും.കൂട്ടബലാല്‍സംഗത്തിനിരയാക്കിയെന്നും തുടര്‍ന്നു ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിച്ചെന്നുമുള്ള യുവതിയുടെ ആരോപണം ശരിയാണോയെന്നാണു പൊലീസ് ആദ്യം അന്വേഷിക്കുന്നത്. സിപിഎം കൗണ്‍സിലറുടെ നേതൃത്വത്തില്‍ പീഡിപ്പിച്ചെന്നുള്ള പരാതിയില്‍ റജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കുന്നുണ്ട്. അതിന്‍റെ  ഭാഗമായി തന്നെ ആദ്യഘട്ട അന്വേഷണം നടക്കും. രഹസ്യമൊഴി നിലനില്‍ക്കുന്നതിനാല്‍ നിലവിലെ ആരോപണത്തിന്‍റെ  വിശ്വാസ്യത ഉറപ്പിക്കാന്‍ പരാതിക്കാരിയുടെ വിശദമായ മൊഴിയെടുക്കും. ആരോപണത്തിലുറച്ചു നിന്നാല്‍ പ്രത്യേകസംഘം രൂപീകരിച്ചു വിശദമായ തുടരന്വേഷണം നടത്താനുമാണു പൊലീസിന്‍റെ തീരുമാനം. പരാതിക്കാരിയോടു മോശമായി പെരുമാറിയെന്ന സിഐയ്ക്കെതിരെയുള്ള ആരോപണവും ഇതിനൊപ്പം പരിശോധിക്കും. സിഐയോടു തൃശൂര്‍ കമ്മീഷണര്‍ വിശദീകരണം തേടിയിരുന്നു.  എന്നാല്‍, കൗണ്‍സിലര്‍ ജയന്തനെതിരായ ആരോപണം പരിശോധിക്കാന്‍ സിപിഎം വടക്കാഞ്ചേരി ഏരിയാ കമ്മിറ്റി അടിയന്തരയോഗം വിളിച്ചു. ജയന്തനില്‍നിന്നു വിശദീകരണംതേടിയശേഷമാണു ജില്ലാ നേതൃത്വത്തിന്‍റെ  നിര്‍ദേശപ്രകാരം യോഗം വിളിച്ചത്. പരാതി അടിസ്ഥാന രഹിതമാണെന്നും സാമ്പത്തിക തര്‍ക്കമാണെന്നും ജയന്തന്‍ വിശദീകരിച്ചെങ്കിലും അച്ചടക്കനടപടിക്കു സാധ്യതയുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*