Breaking News

വിഎസിന് ഭൗതിക ആഡംബരങ്ങളോട് അടങ്ങാത്ത കൊതിയാണെന്ന് ‘ചന്ദ്രിക’!

vs-0203

 

 

 

 

 

വി. എസ്. അച്യുതാനന്ദനു ഭൗതികാഡംബരങ്ങളോട് അടങ്ങാത്ത കൊതിയാണെന്നു മുസ്‍ലിം ലീഗ് മുഖപത്രം ‘ചന്ദ്രിക’. വി എസ്സിനെ  ഒരു മാതൃകാ  കമ്യൂണിസ്റ്റായി ചിലര്‍ എഴുന്നള്ളിച്ചു  നടക്കുകയാണെന്നും  ജയരാജന്‍റെ  വിഷയത്തില്‍  പിണറായി കാണിച്ച  ഉശിരിന്‍റെ  അഞ്ചിലൊന്നു  കാണിച്ചാല്‍  പാര്‍ട്ടിയും  ഭരണവും  വിഎസ്സിന്‍റെ  ബാധയില്‍നിന്നു  മോചിതമാവുമെന്നും പത്രം പറയുന്നു.  ലീഗിന്‍റെ  മലപ്പുറം  ജില്ലാ ജനറല്‍ സെക്രട്ടറി കെ. എന്‍. എ. ഖാദര്‍ ചന്ദ്രികയിലെഴുതിയ  ലേഖനത്തിലാണു വി എസ്സിനെതിരെയും  സിപിഎമ്മി നെതിരെയും വിമര്‍ശനമുള്ളത്.

ലേഖനം ഇങ്ങനെയായിരുന്നു;  കൃത്രിമമായി  വളര്‍ത്തിയെടുത്തതും  വിഎസ്സിനു ചുറ്റും വളര്‍ന്നു വന്നതുമായ ഒരു മിഥ്യാതരംഗത്തില്‍ സിപിഎം അകപ്പെട്ടു പോയിരിക്കുന്നു. ഒരു  വിഭാഗം  ജനങ്ങളുടെ പിന്തുണ നാട്ടിലെവിടെയോ അദ്ദേഹത്തിനുള്ളതായി  ചിലര്‍  വിശ്വസിക്കുന്നു.   വെളുത്ത  സാരി ധരിച്ച്‌,  കാല്‍ച്ചിലങ്കയണിഞ്ഞ്,  അസമയങ്ങളില്‍ പാട്ടുംപാടി,  നിലംതൊടാതെ  നടന്നുനീങ്ങുന്ന  യക്ഷികളെയും  ആത്മാക്കളെയും  സിനിമകളില്‍  കാണാറുണ്ട്.   അപ്രകാരം  ഒരു സങ്കല്‍പമാണു  തിരഞ്ഞെടുപ്പു കാലങ്ങളില്‍  വിഎസ്സിന്‍റെ  ശക്തിയിലും  ജനപിന്തുണയിലും  ചിലര്‍  കണ്ടെത്താറുള്ളത്. വാര്‍ധക്യത്തിലും  സ്ഥാനവും  മാനവും  നേടാന്‍  പെടാപ്പാട്  പെടുന്ന  വിഎസ്  ആണോ  ഒരു  മാതൃകാ  കമ്യൂണിസ്റ്റുകാരന്‍? മുഖ്യമന്ത്രിയാവാന്‍  ആവതും  ശ്രമം  നടത്തി  അദ്ദേഹം  പരാജയപ്പെട്ടു.   പിന്നെ,  ഭരണപരിഷ്കാര  കമ്മിഷന്‍ ചെയര്‍മാനാക്കാമെന്ന  ഒത്തുതീര്‍പ്പ്  ഫോര്‍മുല  അംഗീകരിച്ചു.   കൊട്ടാരം  പോലുള്ള  വീടിനോടും  ഒാഫിസ് സംവിധാനങ്ങളോടും  കാറിനോടും  മറ്റു  സാമ്ബത്തികാനുകൂല്യങ്ങളോടും  ഇത്രയേറെ  ആര്‍ത്തി  കാണിക്കുന്നയാളാണോ ജനപക്ഷ  രാഷ്ട്രീയ  നേതാവ്?  ഭരണ  പരിഷ്കാര കമ്മിഷന്‍  ചെയര്‍മാനായി  വന്ന  ഒരാള്‍  ഇതുവരെ  അദ്ദേഹം  വിഭാവനം ചെയ്യുന്ന  ഭരണ  പരിഷ്കാരങ്ങളെക്കുറിച്ച്‌  വാമൊഴിയായോ  വരമൊഴിയായോ  വല്ലതും  ഉരുവിട്ടുവോ?  എല്ലാം  ചോദിച്ചു  വാങ്ങുകയും  കിട്ടായാല്‍  തല്‍ക്കാലം  ഒതുങ്ങുകയും  വീണ്ടും  ആവശ്യങ്ങള്‍  സമയാസമയങ്ങളില്‍  ഉന്നയിക്കുകയും  ചെയ്യുന്ന വിഎസ്സിന്‍റെ  ഏറ്റവും  വലിയ  ലക്ഷ്യം  സ്വന്തം  താല്‍പര്യങ്ങള്‍  തന്നെയാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*