Breaking News

വിശാഖപട്ടണം ക്രിക്കറ്റ് ടെസ്റ്റ്: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം!!

eng-vs-ind-2nd-test-cricket-match_e553a190-af2f-11e6-b4b4-3ed39deda4e7

 

 

 

 

 

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 246 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം. 405 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 158 റണ്‍സിന് എല്ലാവരും പുറത്തായി. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യക്കു വേണ്ടി ജയന്ത് യാദവും ആര്‍.അശ്വിനും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി. മുഹമ്മദ് ഷാമിയും രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റുകള്‍ വീതവും സ്വന്തമാക്കി. രണ്ടിന് 87 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട് അവസാനദിനമായ ഇന്ന് ബാറ്റിങ് തുടങ്ങിയത്. ഇന്നു കളി തുടങ്ങി ഏതാനും ഓവറുകള്‍ക്കുള്ളില്‍തന്നെ ഇംഗ്ലണ്ടിനു മൂന്നാമത്തെ വിക്കറ്റ് നഷ്ടമായി. ബെന്‍ ഡെക്കറ്റ് റണ്‍സൊന്നും എടുക്കാതെ അശ്വിന്‍റെ പന്തില്‍ പുറത്തായി. പിന്നാലെ രണ്ടു റണ്‍സെടുത്ത മൊയീന്‍ അലിയുടെ വിക്കറ്റ് ജഡേജയും നേടി. പിന്നാലെ ബെന്‍ സ്റ്റോക്ക്സിനെ (6 റണ്‍സ്) ജയന്ത് ‍യാദവ് പുറത്താക്കി.

ashwin-vizag-380-reu

 

 

 

 

 

 

 

ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് (54), ഹസീബ് ഹമീദ് (25), ജോ റൂട്ട് (25), ബെന്‍ ഡെക്കറ്റ് (പൂജ്യം), മൊയീന്‍ അലി (രണ്ട്), ബെന്‍ സ്റ്റോക്ക്സ് (ആറ്), ആദില്‍ റഷീദ് (നാല്), സഫര്‍ അന്‍സാരി (പൂജ്യം), സ്റ്റുവാര്‍ട്ട് ബ്രോഡ് (അഞ്ച്), ആന്‍ഡേഴ്സന്‍ (പൂജ്യം) എന്നിങ്ങനെയാണ് ഇംഗ്ലീഷ് ബാറ്റ്സ്മാന്‍മാരുടെ സ്കോറുകള്‍. നാലം ദിനം കളി അവസാനിക്കുമ്ബോള്‍ ഇംഗ്ലണ്ട് രണ്ടിന് 87 റണ്‍സെന്ന നിലയിലായിരുന്നു. 405 എന്ന കൂറ്റന്‍ ലക്ഷ്യം മുന്നില്‍ കണ്ടിറങ്ങിയ ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കും ഹസീബ് ഹമീദും നന്നായി തുടങ്ങി. ഇന്ത്യന്‍ ബോളര്‍മാറുടെ ക്ഷമപരീക്ഷിച്ച്‌ രണ്ടുപേരും വിക്കറ്റിന് മുന്നില്‍ പ്രതിരോധക്കോട്ട തീര്‍ത്തു. 144 പന്തില്‍ 25 റണ്‍സെടുത്ത ഹമീദിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി അശ്വിന്‍ ആദ്യ വിക്കറ്റ് നേടി. പിന്നാലെ 54 റണ്‍സെടുത്ത കുക്കിനെ വീഴ്ത്തി ജഡേജ ഇന്ത്യയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട വിക്കറ്റ് സമ്മാനിച്ച്‌ നാലാം ദിവസത്തെ കളി അവസാനിപ്പിച്ചു. നേരത്തേ ഇന്ത്യന്‍ ഇന്നിങ്സ് 204 റണ്‍സില്‍ അവസാനിച്ചിരുന്നു. അവസാന വിക്കറ്റില്‍ ജയന്ത് യാദവും (27 നോട്ടൗട്ട്) മുഹമ്മദ് ഷമിയും (19) ചേര്‍ന്ന് 58 പന്തുകളില്‍ 42 റണ്‍സെടുത്തതോടെയാണ് ഇന്ത്യന്‍ ലീഡ് 400 കടന്നത്. ആദ്യ ഇന്നിങ്സിലെ ഫോം തുടര്‍ന്ന വിരാട് കോഹ്‍ലി 81 റണ്‍സെടുത്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*