ഉറി ഭീകരാക്രമണത്തിലേക്കാള്‍ കൂടുതല്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു; ഗുലാം നബി ആസാദ്!!

468867-ghulam-nabi-azad

 

 

 

 

 

നോട്ട്  അസാധുവാക്കിയ  തീരുമാനത്തില്‍  കൊല്ലപ്പെട്ടവരുടെ  എണ്ണം  ഉറിയില്‍  ഭീകരാക്രമണത്തില്‍  കൊല്ലപ്പെട്ട  ആളുകളുടെ എണ്ണത്തേക്കാള്‍  കൂടുതല്‍  വരുമെന്ന്  കോണ്‍ഗ്രസ്  നേതാവ്  ഗുലാം  നബി  ആസാദ്.  സര്‍ക്കാരിന്‍റെ   മുന്നൊരുക്കമില്ലാത്ത കറന്‍സി  പിന്‍മാറ്റത്തിനെതിരെ  രാജ്യസഭയിലാണ്  ഗുലാം  നബി  ആസാദ്  പ്രസ്താവന  നടത്തിയിരിക്കുന്നത്.  അതേസമയം, ഗുലാംനബിയുടേത്  രാജ്യവിരുദ്ധ  പരാമര്‍ശമാണെന്ന്  ബിജെപി  തിരിച്ചടിച്ചു.  പ്രധാനമന്ത്രി  അടിയന്തിരമായി  കറന്‍സി നിരോധിച്ചതിലൂടെ  രാജ്യത്തുടനീളം  40  പേരാണ്  മരിച്ചതെന്നും  ഗുലാം  നബി  ആസാദ്  ആരോപിക്കുന്നു.  ഭീകരര്‍  ഉറിയിലെ സൈനിക  ക്യാമ്ബ്  ആക്രമിച്ചപ്പോള്‍  19  സൈനികരാണ്  മരിച്ചത്.  ഭീകരാക്രമണത്തെക്കാള്‍  രൂക്ഷമായ  രീതിയിലാണ്  നോട്ട് അസാധുവാക്കല്‍  നിരോധനം  ജനങ്ങളെ  ബാധിച്ചിരിക്കുന്നതെന്നും  അദ്ദേഹം  കണക്കുകള്‍  ചൂണ്ടിക്കാട്ടി  വ്യക്തമാക്കുന്നു.  40 പേര്‍ക്കാണ്  നിരുത്തരവാദപരമായ  തീരുമാനത്തിലൂടെ  ജീവന്‍  നഷ്ടപ്പെട്ടത്.  ആരെയാണ്  ഇതിന്‍റെ  പേരില്‍  ശിക്ഷിക്കുക? രാജ്യത്ത്  ലക്ഷക്കണക്കിന്  ആളുകളെ  ബിജെപിയും  കേന്ദ്രസര്‍ക്കാരും  ചേര്‍ന്ന്  ബുദ്ധിമുട്ടിക്കുകയാണെന്നും  അദ്ദേഹം  പറഞ്ഞു.  ഗുലാം  നബി  ആസാദിന്‍റെ  പരാമര്‍ശത്തിനെതിരെ  ബിജെപി  ശക്തമായാണ്  പ്രതികരിച്ചത്.  ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍  പാകിസ്താന്‍  ഇന്ത്യയ്ക്കെതിരെ  ഉപയോഗിക്കുമെന്ന്  മന്ത്രി  വെങ്കയ്യ  നായിഡു  വ്യക്തമാക്കി.  പരാമര്‍ശത്തില്‍  കോണ്‍ഗ്രസ്  മാപ്പു  പറയണം.  കോണ്‍ഗ്രസ് പരാമര്‍ശം  സഭാരേഖയില്‍  നിന്നും  നീക്കം  ചെയ്യണമെന്നും  മന്ത്രി രാജ്യസഭാ  ഡെപ്യൂട്ടി  ചെയര്‍മാന്‍  പിജെ  കുര്യനോട്  ആവശ്യപ്പെട്ടു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*