ട്രംപിനെ മുത്തമിട്ട് ‘വാനരരാജാവ്’ പ്രവചിച്ചത് വെറുതെയായില്ല; ട്രംപ് തന്നെ പ്രസിഡന്‍റ്.!

2015-12-09t122749z_2_lynxmpebb80bl_rtroptp_3_usa-election-trump

 

 

 

 

 

ട്രംപിനെ മുത്തമിട്ട് ‘വാനരരാജാവ്’ പ്രവചിച്ചത് വെറുതെയായില്ല.  45_ആം അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയും പ്രമുഖ വ്യവസായിയുമായ ഡൊണാള്‍ഡ് ട്രംപ്.  പുറത്തുവന്ന ഫലമനുസരിച്ച്‌ 288 വോട്ടുകള്‍ നേടിയാണ് റിപ്പബ്ലിക്ക് പാര്‍ട്ടി ഇലക്‌ട്രല്‍ കോളജില്‍ ഭൂരിപക്ഷം ഉറപ്പിച്ചത്. 50 സംസ്ഥാനങ്ങളില്‍ നിന്നും ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയില്‍ നിന്നും 538 അംഗങ്ങളുള്ള ഇലക്‌ട്രല്‍ കോളേജാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുക.
നിര്‍ണായക സംസ്ഥാനമായ ഒഹായോയിലും ഹില്ലരിയുടെ സംസ്ഥാനമായ അര്‍ക്കന്‍സോയിലും ട്രംപ് വിജയിച്ചു. ആറ് സ്വിങ് സ്റ്റേറ്റുകളില്‍ അഞ്ചും ട്രംപിന് അനുകൂലമായി വോട്ട് ചെയ്തു. ഒപ്പം പല ഡെമോക്രാറ്റ് ശക്തികേന്ദ്രങ്ങളിലും അദ്ദേഹത്തിന് വ്യകതമായ മുന്നേറ്റം നേടാനായി. വിദഗ്ധരുടെ പ്രവചനങ്ങളെല്ലാം തെറ്റിച്ച്‌ ഫ്ളോറിഡയും ട്രംപിന് വോട്ടുചെയ്തു.  യു.എസ് ഹൗസിലേക്ക് 221 വോട്ടുകളിലൂടെയും യു.എസ് സെനറ്റിലേക്ക് 51 വോട്ടുകളിലൂടെയും റിപ്പബ്ലിക്കന്‍സ് ഭൂരിപക്ഷം നേടി. യു.എസ്. കോണ്‍ഗ്രസിലേക്ക് പാലക്കാട്ട് വേരുകളുള്ള പ്രമീള ജയ്പാല്‍ തിരഞ്ഞെടുക്കപ്പെട്ടു. വാഷിങ്ടണ്‍ സെനറ്റര്‍ കൂടിയാണിവര്‍. യു.എസ്. സെനറ്റിലെ ആദ്യ ഇന്ത്യന്‍ വനിതയായി കമല ഹാരിസും തിരഞ്ഞെടുക്കപ്പെട്ടു.

ഐഡഹോ, വയോമിങ്, നോര്‍ത്ത് ഡെക്കോഡ, സൗത്ത് ഡെക്കോഡ, നെബ്രാസ്ക, കാന്‍സസ്, ടെക്സസ്, അര്‍കന്‍സ, വെസ്റ്റ് വെര്‍ജീനിയ, ഓക്ലഹോമ, ടെനിസി, മിസിസിപ്പി, കെന്റക്കി, ഇന്‍ഡ്യാന, സൗത്ത് കാരലൈന, അലബാമ, ലൂസിയാന, മൊണ്ടാന, ഒഹായോ, മിസൗറി, നോര്‍ത്ത് കാരലൈന, ഒഹായോ. എന്നിവിടങ്ങളിലാണ് ഡോണള്‍ഡ് ട്രംപ് വിജയിച്ച സംസ്ഥാനങ്ങള്‍.

എന്നാല്‍ കലിഫോര്‍ണിയ, ഹവായ്, കൊളറാഡോ, വെര്‍ജീനിയ, ന്യൂ മെക്സിക്കോ, ഇല്ലിനോയ്, മേരിലാന്‍ഡ്, ഡെലവെയര്‍, ന്യൂജഴ്സി, റോഡ് ഐലന്‍ഡ്, കനക്ടികട്ട്, ന്യൂയോര്‍ക്ക്, വെര്‍മോണ്ട്, മാസച്യുസിറ്റ്സ്. കേന്ദ്ര തലസ്ഥാനമേഖലയായ ഡിസ്ട്രിക്‌ട് ഓഫ് കൊളംബിയയിലും ഹിലറി ജയിച്ചു. പുതിയ പ്രസിഡന്റ് 2017 ജനുവരി 20നാണു സ്ഥാനമേല്‍ക്കുക. ആകെയുള്ള 20 കോടി വോട്ടര്‍മാരില്‍ 4.2 കോടി പേര്‍ മുന്‍കൂര്‍ വോട്ടു ചെയ്തു. പോളിങ് ദിവസത്തിനു മുന്‍പേ വോട്ടുചെയ്യാനുള്ള യുഎസിലെ പ്രത്യേക അവകാശം വിനിയോഗിച്ചാണ് മുന്‍കൂര്‍ വോട്ട്. ഇത്തവണത്തെ മുന്‍കൂര്‍ വോട്ടുകളുടെ എണ്ണം സര്‍വകാല റെക്കോര്‍ഡാണ്. 2012ല്‍ ഇതു 3.23 കോടിയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*