ഇന്ന് മുതല്‍ 2500 രൂപ എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാം…!

rs-2000-new-note

 

 

 

 

 

 

 

ആവശ്യത്തിനു നോട്ടുകള്‍ റിസര്‍വ് ബാങ്കിലും ബാങ്കുകളിലുമുണ്ടെന്നും അനാവശ്യമായ ഉത്കണ്ഠ വേണ്ടെന്നും പ്രതിസന്ധിയുണ്ടാകുമെന്നു കരുതി ആരും വീണ്ടും വീണ്ടും പണം പിന്‍വലിക്കേണ്ടതില്ലെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശം. എ.ടി.എമ്മുകളില്‍ തിരക്കുകൂട്ടി, പണം കൂടുതല്‍ കൂടുതല്‍ ശേഖരിച്ചുവയ്ക്കേണ്ടതില്ല. പണം ആവശ്യത്തിനുണ്ട്. ചെറിയ മൂല്യത്തിലുള്ള നോട്ടുകളും ബാങ്കുകളില്‍ ആവശ്യത്തിന് എത്തിച്ചിട്ടുണ്ട്. വേണ്ടപ്പോള്‍ വന്നെടുക്കാം.ആര്‍.ബി.ഐ. വ്യക്തമാക്കി. ഇതേസമയം, ഇന്നലെയും ബാങ്കുകള്‍ക്കും എ.ടി.എം. കൗണ്ടറുകള്‍ക്കും മുന്നില്‍ നീണ്ട ക്യൂവായിരുന്നു. 500,1000 രൂപയൂടെ നോട്ടുകള്‍ പിന്‍വലിച്ച്‌ അഞ്ചു ദിവസം പിന്നിട്ടപ്പോള്‍ ആകെയുള്ള രണ്ടു ലക്ഷത്തോളം എ.ടി.എമ്മുകളില്‍ 1.2 ലക്ഷവും പണമില്ലാതെ കാലിയായി. അതേസമയം അസാധുവാക്കപ്പെട്ട പഴയ നോട്ടുകള്‍ക്കു പകരമായി 500 രൂപയുടെ പുതിയ നോട്ടുകള്‍ വിതരണത്തിനായി റിസര്‍വ് ബാങ്കിലെത്തിച്ചു. നാസിക്കിലെ കറന്‍സി നോട്ട് പ്രസില്‍ അച്ചടിച്ച 50 ലക്ഷം നോട്ടുകളാണ് റിസര്‍വ് ബാങ്ക് ആസ്ഥാനത്തെത്തിച്ചത്. ബുധനാഴ്ചയോടെ 50 ലക്ഷം നോട്ടുകള്‍ കൂടി എത്തിക്കാനാണു നീക്കം. വിനിമയത്തിലുള്ള പണത്തിന്‍റെ  മൂല്യത്തിന്‍റെ 86 ശതമാനം വരുന്ന 500, 1000 നോട്ടുകള്‍ പിന്‍വലിച്ചെങ്കിലും 500 രൂപയുടെ പുതിയ നോട്ടുകള്‍ ആവശ്യാനുസരണം എത്തിച്ചിരുന്നില്ല. പഴയ നോട്ടുകള്‍ ബാങ്കില്‍ മാറ്റിയെടുത്തവര്‍ക്കും അക്കൗണ്ടില്‍ നിന്നു പിന്‍വലിച്ചവര്‍ക്കും കൂടുതലും 2000 രൂപയുടെ നോട്ടുകളാണു ലഭിച്ചത്. ഇതു ചില്ലറയാക്കാനായിരുന്നു പിന്നത്തെ പെടാപ്പാട്.new-rs-500-note

 

 

 

 

 

 

 

ഇതുവരെ വിതരണം ചെയ്ത 2000, 500 നോട്ടുകള്‍ മൈസുരുവിലും ബംഗാളിലെ സാല്‍ബാനിയിലുമുള്ള സെക്യൂരിറ്റി പ്രിന്റിങ് ആന്‍ഡ് മിന്റിങ് കോര്‍പ്പറേഷന്‍ പ്രസുകളിലാണ് അച്ചടിച്ചത്. മഹാരാഷ്ട്രയിലെ നാസിക്കിലും മധ്യപ്രദേശിലെ ദേവാസിലുമുള്ള പ്രസുകളിലാണ് ബാക്കിയുള്ളവ അച്ചടിക്കുന്നത്.  ഈ സാമ്ബത്തിക വര്‍ഷം 500 രൂപയുടെ 40 കോടി നോട്ടുകള്‍ അച്ചടിക്കാനാണ് നാസിക്കിലെ പ്രസിനു നല്‍കിയ നിര്‍ദേശം. രണ്ടാഴ്ച മുമ്ബാണ് അച്ചടി തുടങ്ങിയത്. 100, 50, 20 രൂപ നോട്ടുകളും ഇതേ പ്രസില്‍ പുതുതായി അച്ചടിക്കുന്നുണ്ട്. നോട്ടുകള്‍ക്ക് പുറമേ സര്‍ക്കാര്‍ രേഖകള്‍, നാണയങ്ങള്‍ തുടങ്ങിയവയാണ് സെക്യുരിറ്റി പ്രിന്റിങ് ആന്‍ഡ് മിന്റിങ് കോര്‍പ്പറേഷന്‍ പ്രസുകളില്‍ അച്ചടിക്കുന്നത് പ്രതിസന്ധി ലഘൂകരിക്കാന്‍ എ.ടി.എമ്മുകളില്‍നിന്നും ബാങ്കുകളില്‍നിന്നും പണം പിന്‍വലിക്കുന്നതില്‍ ഇളവുകള്‍ ഇന്നുമുതല്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. എ.ടി.എം. വഴി പ്രതിദിനം പിന്‍വലിക്കാവുന്ന തുക 2000 രൂപയില്‍ നിന്ന് 2500 രൂപയാക്കി. അതോടൊപ്പം കൗണ്ടര്‍ വഴി അസാധുവായ നോട്ട് മാറ്റിയെടുക്കാവുന്ന തുകയുടെ പരിധി 4000 രൂപയില്‍നിന്ന് 4500 രൂപയാക്കി.  ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ഒരാഴ്ച പിന്‍വലിക്കാവുന്ന തുകയുടെ പരിധി 20000 രൂപയില്‍ നിന്ന് 24000 ആക്കി. ദിവസേന 10000 രൂപ എന്ന നിയന്ത്രണം ഒഴിവാക്കി. നോട്ടുകള്‍ എല്ലായിടത്തും എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ആര്‍.ബി.ഐ., ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍ എന്നിവയുമായി ധനമന്ത്രാലയം നിരന്തര സമ്ബര്‍ക്കത്തിലാണ്. രോഗികള്‍ക്ക് അടിയന്തര ഇടപാടുകള്‍ നടത്താന്‍ പ്രധാന ആശുപത്രികളുടെ സമീപത്ത് സാധ്യമായിടത്തെല്ലാം മൊെബെല്‍ ബാങ്കിങ് വാനുകള്‍ ഏര്‍പ്പെടുത്താന്‍ ബാങ്കുകളോടു നിര്‍ദേശിച്ചിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*