ഇവരാരും മദ്യം വാങ്ങാന്‍ വേണ്ടി ക്യൂവില്‍ നില്‍ക്കുന്നവരല്ല..ജീവന്‍ നില നിര്‍ത്താന്‍…!

bhagyalaxmi-3-jpg-image-784-410നോട്ട് നിരോധനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സിനിമാലോകം പ്രതികരിക്കുമ്ബോള്‍ നോട്ട് നിരോധനത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച്‌ പറഞ്ഞ് ഭാഗ്യലക്ഷ്മിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ‘നോട്ട് നിരോധനം എന്നൊക്കെ പറഞ്ഞപ്പൊ കുറച്ച്‌ നാളേക്കുളള ബുദ്ധിമുട്ട് എന്നേ ആദ്യം കരുതിയുളളു..സ്വന്തം അക്കൗണ്ടില്‍ പണമുണ്ടെങ്കിലും കുറച്ചെടുത്താ മതി എന്ന് ബാങ്ക് പറഞ്ഞപ്പോ എന്റെ പണം നിങ്ങളെടുത്തിട്ട് എന്നെ ഭരിക്കാന്‍ വരുന്നോ എന്ന് ചോദിക്കാന്‍ തോന്നി..ഇന്ന് എന്റെ നിയന്ത്രണം വിട്ടു..എന്നുപറഞ്ഞാണ് ഭാഗ്യലക്ഷ്മിയുടെ പോസ്റ്റ് തുടങ്ങുന്നത്. തുടര്‍ന്ന് ആസ്പത്രിയില്‍ പണം അടക്കാന്‍ ബുദ്ധിമുട്ടിയ സംഭവങ്ങള്‍ ഒന്നൊന്നായി ഭാഗ്യലക്ഷ്മി വിശദീകരിക്കുന്നുണ്ട്. ‘ഇവരാരും മദ്യം വാങ്ങാന്‍ വേണ്ടി ക്യൂവില്‍ നില്‍ക്കുന്നവരല്ല..ജീവന്‍ നിലനിര്‍ത്താന്‍ പണത്തിന് വേണ്ടി നെട്ടോട്ടമോടുന്നവരാണ്.. ആ വേദന അനുഭവിക്കുമ്ബോഴേ അറിയൂ. എന്ന് പറഞ്ഞാണ് ഭാഗ്യലക്ഷ്മി പോസ്റ്റ് അവസാനിപ്പിക്കുന്നത്. മദ്യശാലകള്‍ക്കും സിനിമാശാലകള്‍ക്കും ആരാധനാലയങ്ങള്‍ക്കും മുന്നില്‍ പരാതികളില്ലാതെ വരിനില്‍ക്കുന്ന നമ്മള്‍ ഒരു നല്ലകാര്യത്തിനായി അല്പസമയം വരിനില്‍ക്കുന്നതില്‍ കുഴപ്പമൊന്നുമില്ലെന്ന് മോഹന്‍ലാല്‍ ബ്ലോഗെഴുതിയിരുന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതിന് പിറകെയാണ് താന്‍ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച്‌ ഭാഗ്യലക്ഷ്മി എഴുതിയിരിക്കുന്നത്.

ഭാഗ്യലക്ഷ്മിയുടെ പോസ്റ്റ് വായിക്കാം

‘നോട്ട് നിരോധനം എന്നൊക്കെ പറഞ്ഞപ്പൊ കുറച്ച്‌ നാളേക്കുളള ബുദ്ധിമുട്ട് എന്നേ ആദ്യം കരുതിയുളളു..സ്വന്തം അക്കൗണ്ടില്‍ പണമുണ്ടെങ്കിലും കുറച്ചെടുത്താ മതി എന്ന് ബാങ്ക് പറഞ്ഞപ്പോ എന്റെ പണം നിങ്ങളെടുത്തിട്ട് എന്നെ ഭരിക്കാന്‍ വരുന്നോ എന്ന് ചോദിക്കാന്‍ തോന്നി..ഇന്ന് എന്റെ നിയന്ത്രണം വിട്ടു..കഴിഞ്ഞ 15വര്‍ഷമായി എന്റെ വീട്ടിലെ ഒരു അംഗമായ വസന്തയെ ഇന്ന് ഉച്ചക്ക് ഒരു അപകടത്തില്‍പെട്ട് കാലൊടിഞ്ഞ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജിലെത്തിച്ചു..ഉടനെ സര്‍ജറി വേണമെന്നും കാലില്‍ STEELRODE ഇടണമെന്നും പറഞ്ഞു ഡോക്ടര്‍. വില ഏകദേശം ഇരുപത്തയ്യായിരം..മറ്റ് ചിലവുകള്‍ക്കെല്ലാം വേണ്ടി ഒന്നിച്ച്‌ ഒരു നാല്പതിനായിരമെങ്കിലും എടുക്കാമെന്ന് വെച്ചാല്‍ എടിഎം 2500 രൂപയേ തരൂ..ഡോക്ടറുടെ കുറിപ്പടിയുമായി മെഡിക്കല്‍ സ്റ്റോറില്‍ ചെന്നപ്പോ ഒരിടത്ത് നെറ്റ്വര്‍ക്ക് ഇല്ല മറ്റൊരിടത്ത് കാര്‍ഡ് മിഷിനേ ഇല്ല..ബാങ്കില്‍ ചെന്നപ്പോഴേക്കും ഇരുപത്തിനാലായിരമേ തരൂ എന്നായി. ബാക്കി അവിടുന്നും ഇവിടുന്നും കടം വാങ്ങി ആശുപത്രിയില്‍ എത്തിയപ്പോഴേക്ക് ഏഴുമണി കഴിഞ്ഞിരുന്നു..പ്രധാനമന്ത്രി വരുത്തിവെച്ചതിന് ഡോക്ടറുടെ മുന്‍പില്‍ വെറുതേ ഞാന്‍ തല കുനിച്ചു. അത്രയും നേരം വേദന സഹിച്ച്‌ കിടന്ന വസന്തയോട് നിശബ്ദമായി മാപ്പു പറഞ്ഞു..ഇത് എന്റെ മാത്രം അനുഭവമല്ല..ആശുപത്രിയില്‍ കിടക്കുന്ന ഓരോരുത്തരും നോട്ട് നിരോധനത്തിന്റെ പേരില്‍ അനുഭവിക്കുന്ന ദുരിതത്തില്‍ മനംനൊന്ത് ശപിക്കുന്നുണ്ടായിരുന്നു. ഇവരാരും മദ്യം വാങ്ങാന്‍ വേണ്ടി ക്യൂവില്‍ നില്‍ക്കുന്നവരല്ല..ജീവന്‍ നില നിര്‍ത്താന്‍ പണത്തിന് വേണ്ടി നെട്ടോട്ടമോടുന്നവരാണ്.. ആ വേദന അനുഭവിക്കുമ്ബോഴേ അറിയൂ.’

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*