പത്ത് ദിവസംകൊണ്ട് ഏ ദില്‍ ഹേ മുശ്കില്‍ 200 കോടി ക്ലബില്‍..!!

ae-dil-hai-mushkil-1

 

 

 

 

 

 

റിലീസ് ചെയ്ത് പത്ത് ദിവസംകൊണ്ട് 200 കോടി ക്ലബിലെത്തുന്ന അപൂര്‍വം ബോളിവുഡ് സിനിമകളിലൊന്നായി കരണ്‍ ജോഹറിന്‍റെ  ഏ ദില്‍ ഹേ മുശ്കില്‍. പാകിസ്താന്‍ കലാകാരന്‍ അഭിനയിച്ചതിന്‍റെ  പേരില്‍ വിവാദങ്ങള്‍ കൂട്ടുപിടിച്ചതോടെ റിലീസിനുമുന്‍പേ സിനിമ ശ്രദ്ധനേടിയിരുന്നു . പാക് താരം ഫവാദ് ഖാന്‍ വേഷമിട്ടതിനാല്‍ ചിത്രം പ്രദര്‍ശിപ്പിക്കാനനുവദിക്കില്ലെന്നായിരുന്നു മാഹാരാഷ്ട്ര നവനിര്‍മണ്‍ സേനയുടെ വാദം.

ae-dil-hai-mushkil-lyrics-title-song

 

 

 

 

 

 

ഒത്തുതീര്‍പ്പുകള്‍ക്കൊടുവില്‍ കഴിഞ്ഞമാസം 28ന് ദീപാവലിക്ക് സിനിമ പുറത്തിങ്ങി. ഫവാദ് ഖാന്‍ വിവാദത്തിനൊപ്പം, ഐശ്വര്യ റായിയുടെ തിരിച്ചുവരവും ചിത്രത്തെ ശ്രദ്ധേയമാക്കി. 75 കോടിയാണ് സിനിമയ്ക്ക് ആകെയുള്ള നിര്‍മാണചിലവ്. മുകേഷ് ഭട്ടാണ് നിര്‍മാണം. ഇന്ത്യയില്‍നിന്നും 140കോടിയും വിദേശതിയേറ്ററുകളില്‍നിന്ന് 68 കോടിയുമാണ് സിനിമ വാരിക്കൂട്ടിയിരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*