ശിശുദിനത്തില്‍ മിന്നിതെളിഞ്ഞ ഗൂഗിള്‍ ഡൂഡില്‍ ഒരുക്കിയത് 11 വയസ്സുകാരി…!!

anvita

 

 

 

 

 

ഇന്ത്യ ശിശുദിനം ആഘോഷിക്കുമ്ബോള്‍ ഗൂഗിളിന്‍റെ  ഹോംപേജ് ഡൂഡില്‍ ഒരുക്കിയത് 11 വയസ്സുകാരി അന്‍വിത പ്രശാന്താണ്. ബലേവാദി വിബ്ജിയോര്‍ ഹൈ സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് അന്‍വിത. ശിശുദിനത്തില്‍ ഗൂഗിള്‍ ഡൂഡിള്‍ തയ്യാറാക്കുന്നതിനായി ഗൂഗിള്‍ ദേശീയ തലത്തില്‍ മത്സരം സംഘടിപ്പിച്ചിരുന്നു. ഈ മത്സരത്തില്‍ വിജയി ആയതോടെയാണ് അന്‍വിതയ്ക്ക് ശിശുദിനത്തില്‍ ഡൂഡിള്‍ ഒരുക്കാന്‍ അവസരം ലഭിച്ചത്. 11 വയസ്സ് മാത്രമാണ് അന്‍വിതയ്ക്ക് പ്രായമെങ്കിലും തന്റെ ഓഫീസിലെ വിശേഷങ്ങള്‍ അവളോട് പറയുമ്ബോള്‍ അവളുടെ മറുപടി തന്നെ അദ്ഭുതപ്പെടുത്താറുണ്ടെന്നാണ് അമ്മ അപര്‍ണ തെലാങ് പറയുന്നത്.

google-doodle-anavita_759

 

 

 

 

 

ലോകം വളരെ വേഗത്തില്‍ മുന്നോട്ട് പോവുകയാണ്, അതിനിടയില്‍ ജീവിതത്തിലും പ്രകൃതിയിലും ഉണ്ടാകുന്ന ചെറിയ ചെറിയ നിമിഷങ്ങള്‍ നമ്മള്‍ ആസ്വദിക്കണമെന്നാണ് അന്‍വിത പറയുന്നത്. താന്‍ ഒരുക്കിയ ഡൂഡിളിലൂടെയും ഇത് തന്നെയാണ് പറയാന്‍ ശ്രമിച്ചതെന്നും, ഇപ്പോഴുള്ള ജീവിതം എത്രത്തോളം ആസ്വദിക്കാമോ അത്രത്തോളം ആസ്വദിക്കണമെന്നുമാണ് അന്‍വിത പറയുന്നത്. ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിച്ച്‌, ജീവിതത്തിലെ ആകുലതകള്‍ ഇല്ലാതാക്കാനാണ് അന്‍വിത തന്റെ ഡൂഡിളിലൂടെ പറയുന്നതെന്നും, സന്തോഷത്തിലൂടെ ജിവിതത്തെ ആരോഗ്യകരമാക്കുക എന്ന അന്‍വിതയുടെ കാഴ്ചപ്പാട് തങ്ങള്‍ സ്വീകരിക്കുകയായിരുന്നുവെന്നും ഗൂഗിള്‍ തങ്ങളുടെ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*