‘ശബരിമലയില്‍ ഏതുപ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനമാകാം’: സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

sabarimala-01-jpg-image-784-410

 

 

 

 

 

ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീ പ്രവേശനം ആകാമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. എന്നാല്‍ സര്‍ക്കാരിനെ എതിര്‍ത്ത് രംഗത്തെത്തിയ ദേവസ്വം ബോര്‍ഡ് നിലവിലെ സ്ഥിതി തുടരണമെന്ന് ആവശ്യപ്പെട്ടു. സ്ത്രീപ്രവേശനം ആകാമെന്ന മുന്‍നിലപാട് ആവര്‍ത്തിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. അതേസമയം, കേസ് ഭരണഘടനാ ബെ‍ഞ്ചിന് വിടില്ല. ഫെബ്രുവരി 20നു വീണ്ടും പരിഗണിക്കും. ജഡ്ജിമാരായ ദീപക് മിശ്ര, ആര്‍. ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവര്‍ അടങ്ങിയ ബഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്. പ്രായഭേദമെന്യേ സ്ത്രീ പ്രവേശനമെന്നാണ് 2007ല്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്. കഴിഞ്ഞ ജൂലൈയില്‍ കേസ് പരിഗണിച്ചപ്പോള്‍ ഭരണം മാറിയതിനാല്‍ നിലപാടില്‍ മാറ്റമുണ്ടോയെന്നു കോടതി ചോദിച്ചിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ സ്ത്രീ പ്രവേശനത്തെ എതിര്‍ത്തിരുന്ന പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ ചോദ്യം. യുഡിഎഫ് സര്‍ക്കാരിന്‍റെ നിലപാട് മാറ്റിപ്പറഞ്ഞില്ലെന്നു മാത്രമല്ല, യുഡിഎഫ് ഭരണകാലത്ത് ഹാജരായ വി.ഗിരി തന്നെയാണു കഴിഞ്ഞ തവണയും സര്‍ക്കാരിനുവേണ്ടി ഹാജരായത്. എന്നാല്‍, പിന്നീട് അഭിഭാഷകനെ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത സര്‍ക്കാരിനു വേണ്ടി ഹാജരായത്. ഈ കേസില്‍ കഴിഞ്ഞ പത്തു വര്‍ഷത്തില്‍ ആദ്യമായാണ് സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഭിന്ന നിലപാടെടുക്കുന്നത്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ദേവസ്വം ബോര്‍ഡും സര്‍ക്കാരിന്‍റെ നിലപാടിനോടു യോജിച്ചു. യുഡിഎഫ് സര്‍ക്കാരെടുത്ത നിലപാടിനോടും യോജിച്ചു. ഇപ്പോള്‍ സ്ഥിതി മാറുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*