കുടുംബാംഗങ്ങള്‍ക്കു മുന്നില്‍ ബലാത്സഗം; 17 കാരന് 17 വര്‍ഷം തടവും 2500 ചാട്ടയടിയും..!

a9df1b6d3fd57b75147440f948922aed

 

 

 

 

 

 

 

മകള്‍ക്കും  ഭര്‍ത്താവിനും  മുന്‍പിലിട്ട് വീട്ടമ്മയെ കൂട്ടലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ പ്രതികളായ 4 പേര്‍ക്ക്  17 വര്‍ഷം തടവും ചാട്ടയടിയും.   മൂന്ന് സൗദി പൗരന്മാരും ഒരു സുഡാനിയുമാണ് കേസിലെ പ്രതികള്‍.   പീഡന കേസിലെ ഒന്നാം പ്രതിയായ  17  വയസ്സുകാരന്  17  വര്‍ഷം  കഠിന  തടവും  2500  ചാട്ടയടിയും  മറ്റ്  മൂന്ന്  പേര്‍ക്ക്  15  വര്‍ഷം  തടവും  1500 ചാട്ടയടിയുമാണ്  വിധിച്ചിരിക്കുന്നത്.   50  തവണകളായിട്ടാണ്  ചാട്ടയടി  നല്‍കുക.   ശിക്ഷ  കുറഞ്ഞു  പോയി  എന്നാരോപിച്ച്‌ സോഷ്യല്‍  മീഡിയയില്‍  വന്‍  പ്രതിഷേധമാണ്.  ഭര്‍ത്താവിനെ  ഇലക്‌ട്രിക്  വയര്‍  കൊണ്ട്  കെട്ടിയിട്ട  ശേഷം  വീട്ടമ്മയെ  ഭീഷണിപ്പെടുത്തി  പീഡിപ്പിക്കുകയായിരുന്നു.   പ്രവാസി  വീട്ടമ്മയാണ്  പീഡനത്തിനിരയായത്.   ഭര്‍ത്താവിനെ  കെട്ടിയിട്ട ശേഷമായിരുന്നു  പീഡനം.  പീഡനത്തിന്  പുറമേ  10000  റിയാലും  എട്ട്  മൊബൈല്‍  ഫോണുകളും  സംഘം  മോഷ്ടിച്ചു.  ദിവസങ്ങള്‍ക്ക്  ശേഷം  വീട്ടിലെത്തി  സ്ത്രീയെ  വീണ്ടും  പീഡിപ്പിച്ചിരുന്നു.   തുടര്‍ന്നാണ്  കുടുംബം  പോലീസില്‍  പരാതി  നല്‍കിയത്.   അറസ്റ്റിലായ  പ്രതികള്‍  ആദ്യം  സംഭവം  നിഷേധിച്ചെങ്കിലും  വൈദ്യപരിശോധനയില്‍  പിടിയിലായതോടെ  കുറ്റം  സമ്മതിക്കുകയായിരുന്നു.

 

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*