പുലിമുരുകന്‍ 100 കോടി ക്ലബില്‍..!എങ്ങനെ അവിടെ എത്തി എന്നറിയേണ്ടേ..?

wor100 കോടി ക്ലബ് എന്ന സ്വപ്നം മലയാളത്തിനും ഇനി സ്വന്തം. മലയാളം പോലെ താരതമ്യേന ചെറിയ ഇന്‍ഡസ്ട്രിയില്‍ നിന്നും ഒരു സിനിമ 100 കോടി ക്ലബില്‍ കയറുക മലയാളികളെ സംബന്ധിച്ച്‌ അല്ലെങ്കില്‍ സിനിമാവ്യവസായത്തെ സംബന്ധിച്ച്‌ വലിയൊരു നേട്ടം തന്നെയാണ്. ഈ സ്വപ്നനേട്ടം കൈവരിച്ച സിനിമയായി പുലിമുരുകന്‍ മാറിയതിനു പിന്നില്‍ കൃത്യമായ ആസൂത്രണവും വിപണനതന്ത്രങ്ങളും തന്നെയാണ്. മറ്റുള്ളവര്‍ ഒഴിവാക്കിയ അഥവാ മറന്നുപോയ മാര്‍ക്കറ്റിങ്ങ് തന്ത്രങ്ങള്‍ തന്ത്രപരമായി ആവിഷ്കരിക്കാന്‍ സാധിച്ചതു തന്നെയാണ് വിജയത്തിനു കാരണം.  മലയാളസിനിമ പലപ്പോഴും മറന്നുപോകുന്ന ഒരു കാര്യമാണ് മികച്ച പ്രമോഷന്‍. 100 കോടി ക്ലബ്ബില്‍ കയറാമായിരുന്ന പ്രേമം ഉള്‍പ്പടെയുള്ള സിനിമകള്‍ തുടക്കം മുതല്‍ മാധ്യമങ്ങളെ അകറ്റി നിര്‍ത്തുന്നൊരു കാഴ്ച്ചയാണ് കണ്ടത്. നവമാധ്യമങ്ങളെ മാത്രം ഉള്‍പ്പെടുത്തിയുള്ള പ്രമോഷനെയാണ് കൂട്ടുപിടിച്ചത്. പുലിമുരുകന്‍ വ്യത്യസ്തമാകുന്നത്. പുലിമുരുകന്‍റെ പ്രമോഷന് വേണ്ടി മാത്രം ചെലവാക്കിയത് ഒന്നര കോടി രൂപയാണ്. മലയാളസിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് സിനിമയ്ക്കായി ഇത്ര വലിയൊരു പത്രപരസ്യം വരുന്നത്. ഒരു പേജ് മുഴുവന്‍ പുലിമുരുകന്‍. ആ ഒറ്റപേജ് പരസ്യത്തില്‍ ഞെട്ടിയത് കേരളം മുഴുവനാണ്. അതുതന്നെ ആയിരുന്നു ഉദ്ദേശവും. ഇതുകാണുന്നവന്‍ ഇതെന്ത് സാധനം എന്നു ചിന്തിക്കും. അല്ലെങ്കില്‍ മറ്റുള്ളവരോട് പറയും. അവിടെയാണ് ഇത് വലിയൊരു സംഭവമായി തീരുന്നത്. അല്ലാതെ ഇത്ര വലിയൊരു സിനിമ ചെയ്ത് നാലാളറിയാതെ തിയറ്ററുകളിലെത്തുമ്പോള്‍ ആ സിനിമയുടെ വലിപ്പം തന്നെ കുറയുകയാണ്. എന്നാല്‍ പുലിമുരുകന്‍ നൂറാളെ അറിയിച്ചുകൊണ്ടു തന്നെയാണ് തീയറ്ററിലെത്തിയത്. സിനിമ റിലീസ് ആയിക്കഴിഞ്ഞും പ്രമോഷന് പരിപാടികള്‍ ലോഭമില്ലാതെ നടന്നതും തീയറ്ററിലേക്ക് എത്താന്‍ ആളുകളെ പ്രേരിപ്പിച്ചു. പണ്ട് കൊട്ടകയില്‍ സിനിമ എത്തി എന്ന് അറിയിച്ചിരുന്നത് ഗ്രാമവീഥിയിലൂടെ കോളാമ്പിയിലൂടെ വിളിച്ചു പറഞ്ഞിട്ടാണ്. അതിന്‍റെ  ന്യൂജനറേഷന്‍ രീതിയായിരുന്നു സിനിമയുടെ പ്രചരണാര്‍ഥം ഓഡി കാറുകള്‍ അണിനിരത്തി റാലി നടത്തിയത്. ഇത്തരത്തില്‍ സാമ്ബ്രദായിക രീതികളും നവമാധ്യമരീതികളും ഒരുപോലെ സമനയിപ്പിച്ച്‌ പ്രമോഷന്‍ നടത്തിയത് പുലിമുരുകന്‍റെ മൈലേജ് വര്‍ധിപ്പിച്ചു. വെറുതെ കാശുമുടക്കുകയല്ല സിനിമ ചെയ്തത്. ഏറ്റവും മികച്ച ടെക്നീഷ്യന്മാരെയും അണിയറപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിയാണ് സിനിമ പൂര്‍ത്തിയാക്കിയത്. ഒരു കുടുംബമായി നിന്ന് കൈ മെയ് മറന്ന് ഓരോരുത്തരും പങ്കെടുത്തതാണ് സിനിമയുടെ വിജയത്തിന്‍റെ മറ്റൊരു ഘടകം. നിര്‍മാതാവിനു മുതല്‍ ലൈറ്റ് ബോയ്ക്ക് വരെ താന്‍ ഈ സിനിമയുടെ ഭാഗമാണെന്ന തോന്നലുണ്ടായിരുന്നു. സിനിമ വിജയിക്കണമെന്ന ആത്മാര്‍ഥമായ ശ്രമം എല്ലാവരുടെയും ഭാഗത്തു നിന്നും ഉണ്ടായി. പെര്‍ഫക്‌ട് കൂട്ടായ്മയുടെ വിജയമാണ് പുലിമുരുകനെ 100 കോടി ക്ലബിലെത്തിച്ചത്. ബാഹുബലി സിനിമ പുറത്തിറങ്ങും മുമ്പ് പ്രേക്ഷക മനസ്സില്‍ നാമ്പിട്ട ഒരു കാത്തിരിപ്പുണ്ട്. ഈ സിനിമ എന്താകും എങ്ങനെയാകും എന്ന് അറിയാനുള്ള ആകാംഷ ഉണ്ടായിരുന്നു. ഇതേ കാത്തിരിപ്പും ആകാംഷയും പുലിമുരുകന്‍റെ കാര്യത്തിലും ഉണര്‍ത്താന്‍ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് സാധിച്ചു. മോഹന്‍ലാല്‍ എന്ന പ്രിയ നടന്‍ കടുവയുടെ കൂടെ ഫൈറ്റ് ചെയ്യുന്നത് കാണണം എന്ന ആകാംഷ നിറയ്ക്കാന്‍ ട്രെയിലറിന് സാധിച്ചു. പല സിനിമകളും റിലീസ് തീയതി നീട്ടിവച്ചു എന്ന് അറിയിപ്പു വന്നുകഴിഞ്ഞാല്‍ പിന്നീട് അതിനെക്കുറിച്ച്‌ വിവരങ്ങളൊന്നും ലഭ്യമാകില്ല. പുലിമുരുകന്‍ റിലീസിങ്ങ് തീയതി നീട്ടിവെച്ചിട്ടു പോലും സിനിമയെക്കുറിച്ചുള്ള വിവരങ്ങള്‍ ലൈംലൈറ്റില്‍ നിര്‍ത്താന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചു. കഴിഞ്ഞവര്‍ഷം ഇറങ്ങിയ ബാഹുബലിയുടെ രണ്ടാം ഭാഗം കാണാന്‍ കാത്തിരിക്കുന്ന അതേ ആകാംഷ പുലിമുരുകന്‍റെ കാര്യത്തിലും ഉണ്ടായിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*