സഹകരണ ബാങ്കുകള്‍ പിടിച്ചെടുക്കാന്‍ അനുവദിക്കില്ല; മുഖ്യമന്ത്രി പിണറായി!

pinarayi33

 

 

 

 

 

സഹകരണ ബാങ്കുകള്‍ പിടിച്ചെടുക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിസര്‍വ്വ് ബാങ്കിന്റെ പൂര്‍ണ നിയന്ത്രണം പറ്റില്ലെന്നും ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്‌ റിസര്‍വ്വ് ബാങ്കിന് പരിശോധന നടത്താമെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് ചട്ടങ്ങളില്‍ ആവശ്യമായ ഇളവുകള്‍ വേണം. ഇതുമായ ബന്ധപ്പെട്ട് ചില സംസ്ഥാനങ്ങള്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ പരിശോധിക്കാവുന്നതാണ്. സഹകരണ സംഘങ്ങള്‍ക്കുമേല്‍ റിസര്‍വ്വ് ബാങ്കിന്റെ പൂര്‍ണ നിയന്ത്രണം വന്നാല്‍ അത് സഹകരണ മേഖലയുടെ ജനായത്ത സ്വഭാവത്തെ ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോര്‍ ബാങ്കിങ് കൊണ്ടുവരേണ്ടത് വളരെ പ്രധാനമാണ്. പ്രാഥമിക സഹകരണ സംഘങ്ങള്‍, ജില്ലാസംസ്ഥാന സഹകരകരണ ബാങ്കുകള്‍ എന്നിവയില്‍ ചിലതിന് കോര്‍ ബാങ്കിങ് സൗകര്യം നിലവിലുണ്ട്. ഇതിന് ഏകീകൃത രൂപം ഉണ്ടാക്കേണ്ടതുണ്ട്. നബാഡുമായി ചേര്‍ന്ന് ഇതിന് പദ്ധതി ആവിഷ്കരിക്കും.  ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാന സഹകരണ ബാങ്കുകള്‍ നേതൃത്വപരമായ നടപടികള്‍ സ്വീകരിക്കണം. സാമ്ബത്തിക പ്രതിസന്ധി മറികടക്കുന്നതിന് നിക്ഷേപങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. ജില്ലാ ബാങ്കുകളുടെ കയ്യില്‍ ആവശ്യത്തിന് പണമില്ലാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. ജില്ലാ ബാങ്കുകളെ സഹായിക്കാന്‍ സംസ്ഥാന ബാങ്കുകള്‍ തയ്യാറാവണം. സഹകരണ മേഖലയെ സഹായിക്കുന്നതിന് അനുവദിക്കാനാവുന്ന അത്രയും പണം നബാഡ് അനുവദിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*