മുഖ്യമന്ത്രി പിണറായിയുടെ നേതൃത്വത്തില്‍ റിസര്‍വ് ബാങ്കിനു മുന്നില്‍ നാളെ സമരം!!

pinarayi33-700x357_1_1സംസ്ഥാനത്തെ  സഹകരണ  പ്രസ്ഥാനത്തെ  തകര്‍ക്കാനുള്ള  നീക്കത്തില്‍  പ്രതിഷേധിച്ച്‌  റിസര്‍വ് ബാങ്കിനു മുന്നില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സമരം. വെള്ളിയാഴ്ച  രാവിലെ  10  മുതല്‍ 5  വരെയാണ് സമരം  നടത്തുന്നത്. മുഖ്യമന്ത്രിക്കൊപ്പം  മന്ത്രിമാരും സമരത്തില്‍  പങ്കെടുക്കും. ശനിയാഴ്ച  മൂന്നു മണിക്ക് വിഷയത്തില്‍   സര്‍വകക്ഷി  യോഗവും ചേരും. ആ യോഗത്തില്‍ ഭാവി സമര പരിപാടികള്‍ ചര്‍ച്ച ചെയ്യും. ബിജെപിയേയും   യോഗത്തിലേക്ക്  ക്ഷണിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി  തിരുവനന്തപുരത്ത്വാ ര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സഹകരണ മേഖലയെ  തകര്‍ക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെന്ന്  മുഖ്യമന്ത്രി  ആരോപിച്ചു.  ജില്ലാ സഹകരണ ബാങ്കുകള്‍ക്കും  പ്രാഥമിക  സഹകരണ  ബാങ്കുകള്‍ക്കും നോട്ടുകള്‍ മാറ്റിനല്‍കുന്നത്  ഉള്‍പ്പെടെയുള്ള  സേവനങ്ങള്‍  നിഷേധിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധം  ഉയര്‍ന്നിട്ടുണ്ട്. സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ്  കേന്ദ്രത്തിന്റേതെന്നും ഇതിനു പിന്നില്‍  വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നു സംശയിക്കുന്നതായും മുഖ്യമന്ത്രി പിണറായി  വിജയന്‍ നേരത്തെ  ആരോപിച്ചിരുന്നു. സഹകരണ മേഖലയെ തകര്‍ക്കാനുള്ള  ശ്രമത്തെ ഒറ്റക്കെട്ടായി  എതിര്‍ക്കാന്‍  തയാറാണെന്ന്  പ്രതിപക്ഷ  നേതാവ്  രമേശ്  ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്.  സഹകരണ ബാങ്കുകളുടെ പ്രശ്നത്തില്‍  എല്‍ഡിഎഫുമായി ചേര്‍ന്ന് പ്രക്ഷോഭത്തിന് ആലോചനയുണ്ട്. ബിജെപിയുടെ  നീക്കങ്ങളെ  ഒറ്റക്കെട്ടായി എതിര്‍ക്കും. നോട്ട് പ്രതിസന്ധിയില്‍  അടിയന്തര നിയമസഭാ  സമ്മേളനം വിളിച്ചുചേര്‍ക്കണം.  ജനങ്ങള്‍ക്ക്  ദുരിതം അറിയിക്കാന്‍ സെക്രട്ടേറിയറ്റില്‍ കണ്‍ട്രോള്‍ റൂം തുറക്കണമെന്നും  ചെന്നിത്തല ആവശ്യപ്പെട്ടു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*