പേടിഎം മോഡലായ് നരേന്ദ്ര മോദി; മോദിയെ വിമര്‍ശിച്ച് കെജ്രിവാള്‍!!

kejriwal

 

 

 

 

പ്രൈവറ്റ് ഓണ്‍ലൈന്‍ പേമന്റ് കമ്ബനിയായ പേടിഎമിനുവേണ്ടി   പ്രധാനമന്ത്രി നരേന്ദ്ര മോദി മോഡലായത് ലജ്ജകാരമാണെന്ന് ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി തലവനുമായ അരവിന്ദ് കെജ് രിവാള്‍.  തങ്ങളുടെ പ്രധാനമന്ത്രി പ്രൈവറ്റ് കമ്ബനിയുടെ പരസ്യമോഡലാകുന്നത്  ജനങ്ങള്‍  എങ്ങിനെ  കാണുന്നുവെന്ന്  സര്‍ക്കാര്‍  മനസിലാക്കണമെന്നും  കെജ്രിവാള്‍ വ്യക്തമാക്കി.    കറന്‍സി  നോട്ടുകള്‍  പിന്‍വലിച്ചതിലൂടെ  ഏറ്റവും  കൂടുതല്‍  ലാഭം  നേടിയ  കമ്ബനിയാണ്  പേടിഎം.   ഇതിന് തൊട്ടുപിന്നാലെയാണ്  പ്രധാനമന്ത്രിയുടെ  ചിത്രവുമായി  കമ്ബനിയുടെ  പരസ്യം  വരുന്നത്.   എന്താണ്  ഇരുവരും  തമ്മിലുള്ള കരാറെന്നും  കെജ്രിവാള്‍  ചോദിക്കുന്നു .

paytm-screenshot

 

 

 

 

 

 

പ്രധാനമന്ത്രിയുടെ  നോട്ടുകള്‍  പിന്‍വലിച്ച  നടപടിയെയും  ആം  ആദ്മി  പാര്‍ട്ടി എതിര്‍ത്തിരുന്നു.    തുഗ്ലക്കിന്റെ  പരിഷ്കാരമാണ്  ഇതെന്നായിരുന്നു  ആം ആദ്മിയുടെ  പ്രതികരണം.   വന്‍കിട  ബിസിനസുകാരുടെ  കള്ളപ്പണത്തെ  സംരക്ഷിക്കാന്‍  വേണ്ടിയാണ്  പുതിയ  നീക്കമെന്നും  പാര്‍ട്ടി  വിമര്‍ശിച്ചിരുന്നു.  മായാവതിയും,  മമതാ ബാനര്‍ജിയും  ഉള്‍പ്പെടെയുള്ള  നേതാക്കളും  പ്രധാനമന്ത്രിയുടെ  പുതിയ  പ്രഖ്യാപനത്തിനെതിരെ രംഗത്തെത്തിയിരുന്നു.   500,  1,000  രൂപ  അസാധുവാക്കിയതിനെ  തുടര്‍ന്ന്  ഓണ്‍ലൈന്‍  പേമന്റ്  കമ്ബനികള്‍  രണ്ടു ദിവസം കൊണ്ട്  കോടികള്‍  ലാഭമുണ്ടാക്കിയതായാണ്  റിപ്പോര്‍ട്ട്.   പ്രധാന  കമ്ബനിയായ  പേടിഎം
ആണ്  അവസരം  ശരിയായി  വിനിയോഗിച്ചത്.   ഇതിന്  പിന്നാലെ  പ്രധാനമന്ത്രിയുടെ  ചിത്രമുപയോഗിച്ച്‌  പരസ്യം  ചെയ്തത്  വിവാദമായിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*