പ്രവാസികള്‍ക്ക് തിരിച്ചടിയായ് ഒമാന്‍ തൊഴില്‍ വിസാ നിരക്ക് വര്‍ദ്ധിപ്പിച്ചു..!

oman-air

 

 

 

 

 

 

 

 

 

 

പ്രവാസികള്‍ക്ക്  കനത്ത  തിരിച്ചടിയായി  ഒമാന്‍  മാനവ  വിഭവശേഷി  മന്ത്രാലയത്തിന്‍റെ   പുതിയ  ഉത്തരവ്.   തൊഴില്‍  വിസാ  ഫീസ്  നിരക്കില്‍  നൂറ്  റിയാലിന്‍റെ  വര്‍ധനവാണ്  ഒമാന്‍  ഭരണകൂടം  ഏര്‍പ്പെടുത്തുന്നത്.   മലയാളികള്‍  ഉള്‍പ്പെടെയുള്ള  പ്രവാസികള്‍ക്ക്  ഇരുട്ടടിയാവുകയാണ്  പുതിയ  വിസാ  നയം.    201  റിയാല്‍  ആയിരുന്നത്  301  റിയാലായാണ്  ഉയര്‍ന്നിരിക്കുന്നത്.    മാനവ  വിഭവശേഷി  മന്ത്രാലയം  ട്വിറ്ററിലൂടെയീണ്  ഇക്കാര്യം  അറിയിച്ചത്.   പുതുക്കിയ  നിരക്കുകള്‍  ഗസറ്റില്‍  പ്രസിദ്ധീകരിക്കുന്നതോടെ  ചട്ടം  ഔദ്യോഗികമായി  നിലവില്‍  വരും.    വീട്ടുജോലിക്കാരായ  പ്രവാസികള്‍ക്കാകും  ഇത്  വലിയ  തിരിച്ചടിയാകുക.    വീട്ടുജോലിക്കാര്‍ക്ക്  പുറമേ  കാര്‍ഷികമേഖലയിലെ  തൊഴിലാളികള്‍,   ഒട്ടകങ്ങളെ   മേയ്ക്കുന്നവര്‍  എന്നിവരുടെ  വിസാനിരക്കും  വര്‍ധിപ്പിച്ചിട്ടുണ്ട്.    മൂന്ന്  വീട്ടുജോലിക്കാരെ  റിക്രൂട്ട്  ചെയ്യാനായി  141  റിയാലാണ്  അടയ്ക്കേണ്ടത്.    നാലാമത്  ഒരാള്‍ക്കൂടി  ആയാല്‍   ഇത്  241  റിയാലായി  ഉയരും.    വിസ  പുതുക്കാനും  ഈ  തുക  നല്‍കേണ്ടി വരും.

 

 

 

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*