സഹകരണ ബാങ്കുകള്‍ കള്ളപ്പണം വെളുപ്പിക്കുന്നു: ഒ.രാജഗോപാല്‍!

490358-rajagopal700

 

 

 

 

 

രാജ്യത്തെ  സഹകരണ  ബാങ്കുകള്‍  കള്ളപ്പണം  വെളുപ്പിക്കാനുള്ള  സ്ഥലമായി  മാറിയിട്ടുണ്ടെന്നും  അത്  ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാരിന്‍റെ  പുതിയ  നടപടിയെന്നും  ഒ. രാജഗോപാല്‍  എം. എല്‍. എ  നിയസഭയില്‍  പറഞ്ഞു.  ജനകീയ കൂട്ടായ്മയിലൂടെയാണ്  രാജ്യത്തെ  സഹകരണ  പ്രസ്ഥാനങ്ങള്‍  വളര്‍ന്ന്  വന്നത്.  പക്ഷെ  നിര്‍ഭാഗ്യ  വശാല്‍  നിലവില്‍  സഹകരണ  പ്രസ്ഥാനങ്ങള്‍ക്ക്  അതിന്റെ  ലക്ഷ്യം  നിരവേറ്റാനാവുന്നില്ല. സഹകരണ  പ്രശ്നം  പരിഹരിക്കാന്‍  സംയുക്ത  പ്രമേയം  പാസാക്കാന്‍  കൂടിച്ചേര്‍ന്ന  പ്രത്യേക  നിയമസഭാ  സമ്മേളനത്തില്‍  സംസാരിക്കുകയായിരുന്നു  രാജഗോപാല്‍. കള്ളപ്പണത്തെ  തടയാനുള്ള  ചെറിയ  ചികിത്സയുടെ  ഭാഗമായാണ്  കേന്ദ്രസര്‍ക്കാരിന്റെ  ഇപ്പോഴത്തെ  നോട്ട്  നിരോധന  നടപടി.  രാജ്യത്ത്  കള്ളപ്പണവും  കള്ളനോട്ടിന്റെയും  ഇടപാട്  വര്‍ധിച്ച്‌  വന്നിട്ടുണ്ട്.  ഇതിന്  ഫലവത്തായ  ചികിത്സ അത്യാവശ്യമായി  വന്നപ്പോഴാണ്  നടപടിയുണ്ടായതെന്നും  രാജഗോപാല്‍  പറഞ്ഞു.  എല്ലാ  സഹകരണ  ബാങ്കുകളിലും കള്ളപ്പണമാണെന്ന  അഭിപ്രായം  ബി. ജെ. പിക്കുമില്ല.  സഹകരണ  പ്രസ്ഥാനങ്ങള്‍  രാജ്യത്ത്  അത്യാവശ്യമാണ്.  എന്നാല്‍ അനധികൃതമായ  നിക്ഷേപങ്ങള്‍  പല  സഹകരണ  ബാങ്കുകളിലും  കുമിഞ്ഞ്  കൂടിയിട്ടുണ്ട്.  ഇവിടെ  നിക്ഷേപിച്ച മാന്യന്‍മാരായ  പലരുടെയും  വിവരങ്ങള്‍  പുറത്ത്  വരുമെന്നത്  കൊണ്ടാണ്  ഇപ്പോഴത്തെ  പ്രതിഷേധത്തിന്  കാരണമെന്നും രാജഗോപാല്‍  പറഞ്ഞു.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*