കണ്ണുകള്‍ക്ക് വിരുന്നൊരുക്കി ഇന്ന് ആകാശത്ത് പൂര്‍ണ്ണചന്ദ്രന്‍…!

supermoon-650-x-350_092115050229

 

 

 

 

 

കണ്ണുകള്‍ക്ക് വിസ്മയമൊരുക്കി ഇന്ന് ആകാശത്ത് സൂപ്പര്‍മൂണ്‍ പ്രതിഭാസം കാണാം. 1948 ന്  ശേഷം  ആദ്യമായാണ്  ഇത്ര  അടുത്ത്  ചന്ദ്രനെ  കാണാനാകുന്നത്.  ചന്ദ്രനെക്കാള്‍ 15 ശതമാനം വലിപ്പവും 30 ശതമാനം വെളിച്ചവും അധികം ഉണ്ടാകും. ഇന്ന് വൈകിട്ട് ഏഴുമുതല്‍ സൂപ്പര്‍മൂണ്‍ പ്രതിഭാസം ആകാശത്ത് ദൃശ്യമാകും.   പൂര്‍ണ്ണചന്ദ്രനാവുകയും  ഒപ്പം  ഭൂമിയെ  ചുറ്റുന്ന  27.3  ദിവസത്തെ  കാലയളവില്‍  ഭൂമിക്ക്  ഏറ്റവും  അടുത്ത്  എത്തുകയും  ചെയ്താലാണ്  സൂപ്പര്‍മൂണ്‍  എന്ന്  പൊതുവേ  വിളിക്കുന്നത്.    അസാധാരണമായ  വലിപ്പം  കൂടി  വരുന്നതോടെ  എക്സ്ട്രാ  സൂപ്പര്‍മൂണാണ്  ഇന്ന്‍  സംഭവിക്കുക. supermoon

 

 

 

 

 

ചന്ദ്രന്‍ ഭൂമിക്ക് ഏറ്റവും അടുത്തെത്തുന്ന സമയത്ത് വെളുത്തവാവ് ഉണ്ടായാല്‍ ചന്ദ്രന് പതിവില്‍ക്കവിഞ്ഞ വലുപ്പവും പ്രകാശവും ഉണ്ടാകും. എന്നാല്‍  ഈ ദിവസം  ഭൂമിയില്‍  ചില  പ്രതിഭാസങ്ങള്‍  ഉണ്ടായേക്കുമെന്നാണ്  സൂചന.    ഈ  സമയത്ത്  ഭൂമി  ഗുരുത്വാകര്‍ഷണ  വലയത്തിലാകും.    ഇതിനാല്‍  തന്നെ  പൂര്‍ണചന്ദ്രദിനങ്ങളില്‍  ഭൂകമ്ബങ്ങള്‍  ഉണ്ടാകാറുണ്ടെന്നും  പൂര്‍ണചന്ദ്രന്‍  പ്രത്യക്ഷപ്പെടുന്ന  ദിവസങ്ങളില്‍  കടല്‍  പ്രക്ഷുബ്ദമാകുമെന്നും  പറയുന്നു.    എന്നാല്‍  ഭൂമിയില്‍  നിന്നു  ചന്ദ്രനിലേക്കുള്ള  ദൂരം  3, 56, 50 9 കിലോമീറ്ററായി കുറയുന്നതിനാല്‍  ഇത്തരം  മാറ്റങ്ങള്‍  സാധാരണയാണെന്നും  ശാസ്ത്രനിരീക്ഷകര്‍  വിലയിരുത്തുന്നു.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*