നോട്ടു പ്രതിസന്ധി രൂക്ഷം; പുതിയ 500 രൂപ നോട്ടുകള്‍ അച്ചടിക്കുന്നത് നിര്‍ത്തിവെച്ചു!

himachal-hindustan-wednesday-november-reached-november-currency_90dbe28c-b2d9-11e6-9428-9e75312725ed

 

 

 

 

 

കേന്ദ്രസര്‍ക്കാര്‍  1000, 500  നോട്ടുകള്‍  പിന്‍വലിച്ചതിനെ  തുടര്‍ന്നുണ്ടായ  പ്രതിസന്ധി  അവസാനിക്കാന്‍  50  ദിവസം  വേണമെന്ന പ്രധാനമന്ത്രി  നരേന്ദ്ര  മോഡിയുടെ  പ്രസ്താവന  വന്നതിന്  പിന്നാലെ  പുതിയ  500  രൂപ  നോട്ടുകള്‍  അച്ചടിക്കുന്നത് നിര്‍ത്തിവെച്ചതായി  റിപ്പോര്‍ട്ട്.  നോട്ടു  പ്രതിസന്ധി  തീരാന്‍  ആറ്  മാസമെടുക്കുമെന്ന  വിദഗ്ധാഭിപ്രായം നിലനില്‍ക്കെത്തന്നെയാണ്  പുതിയ  തടസം  കൂടി  നേരിട്ടിരിക്കുന്നത്.  നാസിക്കിലെയും  ദേവാസിലെയും  നോട്ട്  പ്രിന്റിങ്ങാണ് തടസപ്പെട്ടിരിക്കുന്നത്.  ഇവിടുത്തെ  നോട്ട്  പ്രിന്റിങ്  മൈസൂരുവിലുള്ള  പ്രസിലേക്ക്  മാറ്റുന്നതായാണ്  വിവരം. ആര്‍ബിഐക്ക് പുറമെ  കേന്ദ്ര  ധനകാര്യമന്ത്രാലയവും  പ്രിന്റിങ്  മാറ്റുന്നതിന്  അനുമതി   നല്‍കിയിട്ടുണ്ട്.  പുതിയ  500  രൂപ നോട്ടില്‍  വ്യാപക  പിശക്  വന്നതാണ്  പ്രിന്റിങ്  മാറ്റത്തിന്  കാരണമെന്നാണ്  വിവരം. new-currency-soty_647_112316043701

 

 

 

 

അതേസമയം  പ്രിന്റിങ്  കപ്പാസിറ്റിക്കും  കൂടുതലായുള്ള  നോട്ടുകള്‍  ഇവിടെ  നിന്ന്  അടിക്കുന്നതും  പ്രിന്റിങ്ങിനെ  ബാധിച്ചിട്ടുണ്ട്.  വ്യക്തമായ പദ്ധതിയില്ലാത്തതാണ്  ഇത്തരം  അപാകതകള്‍ക്ക്  കാരണമെന്ന  വിമര്‍ശം  ശക്തമാണ്.  പുതിയ  500  നോട്ടിലെ  പിഴവുകള്‍ സോഷ്യല്‍  മീഡിയയില്‍  അടക്കം  പ്രചരിച്ചിരുന്നു.  നോട്ട്  പ്രതിസന്ധി  തീരാന്‍  50  ദിവസത്തെ  സമയം  വേണമെന്ന്  മന്‍കി ബാത്തിലും  മോഡി  ആവര്‍ത്തിച്ചിരുന്നു.  എന്നാല്‍  പ്രിന്റിങ്ങില്‍  വന്ന  പിഴവ്  സമയം  ഇനിയും  വൈകിക്കുമെന്നാണ്  വിവരം.  ഇതോടെ  ഇപ്പോവുണ്ടായിരിയ്ക്കുന്ന  നോട്ട്  പ്രതിസന്ധി  കൂടുതല്‍  രൂക്ഷമാകും  എന്നാണ്  സൂചന.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*