സഹകരണ പ്രതിസന്ധി: എല്‍ഡിഎഫുമായി ചേര്‍ന്നുള്ള സമരത്തിനില്ല;വി.എം. സുധീരന്‍!

sudheeran-vgo2r

 

 

 

 

 

 

സഹകരണ മേഖലയിലെ പ്രതിസന്ധിയില്‍ എല്‍ഡിഎഫുമായി ചേര്‍ന്ന് സമരം നടത്തുന്നതില്‍ കോണ്‍ഗ്രസില്‍ വിയോജിപ്പ്. എല്‍ഡിഎഫുമായി ചേര്‍ന്നുള്ള സമരത്തിനില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സുധീരന്‍ വ്യക്തമാക്കി. യുഡിഎഫിനെ ഒരുമിച്ച്‌ നിര്‍ത്തി സ്വന്തം നിലയ്ക്ക് കോണ്‍ഗ്രസ് സമരം ചെയ്യണമെന്നാണ് സുധീരന്‍റെ  നിലപാട്. സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ യോജിച്ച പ്രക്ഷോഭത്തിനു യുഡിഎഫ് തയാറാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. മുഖ്യമന്ത്രി, ധനമന്ത്രി, സഹകരണമന്ത്രി എന്നിവരുമായുള്ള ചര്‍ച്ചയ്ക്കുശേഷമാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്. നോട്ടു പ്രതിസന്ധിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന സമരത്തോട് പൂര്‍ണയോജിപ്പെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പറഞ്ഞിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*