റെനോള്‍ട്ട് ‘ഡസ്റ്റര്‍ എക്സ്ട്രീമായി’ അവതരിപ്പിച്ചു!!

2d

 

 

 

 

 

 

ഡസ്റ്ററിന്‍റെ എക്സ്ട്രീം കണ്‍സെപ്റ്റ് മോഡല്‍ റെനോള്‍ട്ട് സാവോപോളോ ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ചു. എല്ലാ പ്രതലത്തിലും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് ഡസ്റ്ററിന്‍റെ  ഈ പുതിയ മോഡല്‍ കമ്ബനി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.  ഓഫ് റോഡുകളില്‍ ഓടിക്കുന്നതിനായി നിരവധി ഘടകങ്ങള്‍ വാഹനത്തില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. എല്ലാ പ്രതലത്തിലും ഉപയോഗിക്കാന്‍ കഴിയുന്ന പുതിയ ടയറുകള്‍, ഹൈ ബീം എല്‍ഇഡി ലൈറ്റുകള്‍, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, മുന്നിലും പിന്നിലും സ്കിഡ് പ്ലേറ്റുകള്‍, പ്ലാസ്റ്റിക് റൂഫ് റെയിലുകള്‍ എന്നിവയെല്ലാമാണ് വാഹനത്തിന്‍റെ  പുറത്തുള്ള പ്രത്യേകതകള്‍.

renault-duster-extreme-concept_827x510_61478772221

 

 

 

 

 

 

ചുവപ്പിലും, കറുപ്പലുമാണ് കാറിന്റെ ഇന്റീരിയര്‍. ലാറ്റിന്‍ അമേരിക്കയില്‍ പുറത്തിറക്കാന്‍ വേണ്ടിയാണ് എക്സ്ട്രീം സാവോപോളോ മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ചതെന്നാണ് സൂചന. ഇന്ത്യയില്‍ ഈ മോഡല്‍ എപ്പോള്‍ ലഭിക്കുമെന്ന് കമ്ബനി വ്യക്തമാക്കിയിട്ടില്ല. ഡസ്റ്ററിന്‍റെ സ്പെഷല്‍ എഡിഷന്‍ മോഡല്‍ റെനോള്‍ട്ട് നേരത്തെ ഇന്ത്യയില്‍ പുറത്തിറക്കിയിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*