പുതിയ ആന്‍ഡ്രോയ്ഡ് ഫോണുകളുമായ് ബ്ലാക്ക്ബെറി തിരിച്ചു വന്നു…!

ആന്‍ഡ്രോയ്ഡ് വിപ്ലവത്തില്‍ കുത്തിയൊലിച്ചുപോയ സ്മാര്‍ട്ഫോണ്‍ ബ്രാന്‍ഡാണിന്ന് ബ്ലാക്ക്ബെറി. പുതിയ തലമുറയിലെ സ്മാര്‍ട്ഫോണ്‍ ഉപയോക്താക്കളില്‍ പലരും ബ്ലാക്ക്ബെറി എന്ന കനേഡിയന്‍ കമ്പനിയെക്കുറിച്ച്‌ കേട്ടിട്ടുപോലുമുണ്ടാവില്ല. കാലത്തിനൊത്ത് പിടിച്ചുനില്‍ക്കാനായി ബ്ലാക്ക്ബെറിയും ആന്‍ഡ്രോയ്ഡ് പതിപ്പിലേക്ക് മാറിയിരുന്നു. ബ്ലാക്ക്ബെറിയുടെ ആദ്യ ആന്‍ഡ്രോയ്ഡ് ഫോണ്‍ 2015ലാണ് പുറത്തിങ്ങിയത്. ബ്ലാക്ക്ബെറി പ്രൈവ് എന്ന ആ മോഡല്‍ വിപണിയില്‍ വലിയ ചലനമൊന്നും സൃഷ്ടിച്ചില്ല. 62,990 രൂപയായിരുന്നു അതിന്‍റെ വില. വില വളരെ കൂടുതലായിരുന്നു എന്നതു തന്നൊയിരുന്നു അതിന്റെ പോരായ്മ. പിന്നീട് ബ്ലാക്ക്ബെറിയുടെ ആന്‍ഡ്രോയ്ഡ് ഫോണുകളെക്കുറിച്ച്‌ ഒന്നും കേള്‍ക്കാനുണ്ടായിരുന്നില്ല. ഇപ്പോഴിതാ ആന്‍ഡ്രോയ്ഡ് നിരയില്‍പെട്ട രണ്ട് സ്മാര്‍ട്ഫോണുകള്‍ ബ്ലാക്ക്ബെറി ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നു. വിലക്കൂടുതല്‍ എന്ന ചീത്തപ്പേര് ഈ ഫോണുകള്‍ക്കുമുണ്ട്.  ഡിടെക്ക്50 ( DTEK50 ), ഡിടെക്ക്60 ( DTEK60 ) എന്നിങ്ങനെയാണ് ഈ ഫോണുകളുടെ പേര്. ഡിടെക്ക്50 ന് 21,990 രൂപയും ഡിടെക്ക്60ന് 46,990 രൂപയുമാണ് വില. ഈ വാരാന്ത്യം തൊട്ട് ഡിടെക്ക്50 ഇന്ത്യയില്‍ വാങ്ങാന്‍ സാധിക്കുമെങ്കിലും ഡിടെക്ക്60 വാങ്ങാന്‍ ഡിസംബര്‍ ആദ്യവാരം വരെ കാത്തിരിക്കണം.

ഡിടെക്ക്50

blackberry-dtek50

 

 

 

 

 

ഈ വര്‍ഷം ജൂലായില്‍ ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ട ഡിടെക്ക്50 നാല് മാസത്തിന് ശേഷമാണ് ഇന്ത്യയിലെത്തുന്നത്.    1080X1920 പിക്സല്‍ റിസൊല്യൂഷനുളള  5.2 ഇഞ്ച് ഡിസ്പ്ലേയാണ് ഫോണിലുളളത്.  പിക്സല്‍ സാന്ദ്രത 424 പി.പി.ഐ.    1.2 ഗിഗാഹെര്‍ട്സ് ശേഷിയുളള ക്വാല്‍കോമിന്‍റെ ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ പ്രൊസസര്‍, മൂന്ന് ജിബിറാം, 16 ജിബി ഇന്‍ബില്‍ട്ട് സ്റ്റോറേജ് എന്നിവയാണ് ഡിടെക്ക്50 ന്‍റെ ഹാര്‍ഡ്വേര്‍ സവിശേഷതകള്‍. രണ്ട് ടെറാബൈറ്റ് വരെയുളള എസ്ഡി കാര്‍ഡുകള്‍ ഇതിലിട്ട് പ്രവര്‍ത്തിപ്പിക്കാം. ഡ്യുവല്‍-ടോണ്‍ എല്‍ഇഡി ഫ്ളാഷും 6 എലിമെന്റ് ലെന്‍സുമുളള 13 മെഗാപിക്സല്‍ പിന്‍ക്യാമറയും എട്ട് മെഗാപിക്സല്‍ മുന്‍ക്യാമറയുമാണ് ഫോണിലുളളത്. റിലയന്‍സ് ജിയോ അടക്കമുളള എല്ലാ ഇന്ത്യന്‍ നെറ്റ്വര്‍ക്ക് ബാന്‍ഡുകളെയും പിന്തുണയ്ക്കുന്ന 4ജി കണക്ടിവിറ്റിയുളള ഫോണില്‍ വൈഫൈ, ബ്ലൂടൂത്ത്, ജി.പി.എസ്., എ-ജി.പി.എസ്., എന്‍.എഫ്.സി. സംവിധാനങ്ങളുമുണ്ട്. 2610 എംഎഎച്ച്‌ ശേഷിയുള്ള ഊരിയെടുക്കാവാനാത്ത ബാറ്ററിയാണ് ഫോണിലുളളത്. തുടര്‍ച്ചയായ 17 മണിക്കൂര്‍ സംസാരസമയവും 12.8 ദിവസത്തെ സ്റ്റാന്‍ഡ്ബൈ ഉപയോഗവുമാണ് ഈ ഫോണിന് അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്. 51 മിനുട്ടിനുള്ളില്‍ 50 ശതമാനം ചാര്‍ജ് കയറുന്ന ക്വിക്ക് ചാര്‍ജിങ് സങ്കേതവും ഫോണിലുണ്ട്.  135 ഗ്രാം ഭാരമുളള ഡിടെക്ക്50 ഒരു സിംഗിള്‍ സിം (മൈക്രോ സിം) മോഡലാണ്. ആന്‍ഡോയ്ഡ് 6.0 മാഷ്മലോ വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണില്‍ ആക്സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ജിറോസ്കോപ്പ്, മാഗ്നെറ്റോമീറ്റര്‍, പ്രോക്സിമിറ്റി സെന്‍സര്‍ എന്നിവയുമുണ്ട്.

ഡിടെക്ക്60
bb-dtek60-8

 

 

 

 

 

ഡിടെക്ക്50 പോലെ ആന്‍ഡ്രോയ്ഡ് 6.0 മാഷ്മലോ പതിപ്പില്‍ ഓടുന്ന സിംഗിള്‍ സിം മോഡലാണ് ഡിടെക്ക്60. 1440X2560 പിക്സല്‍ റിസൊല്യൂഷനുളള അഞ്ചര ഇഞ്ച് ക്യു.എച്ച്‌.ഡി. ഡിസ്പ്ലേയാണ് ഈ ഫോണിലുള്ളത്. പിക്സല്‍ സാന്ദ്രത 534 പി.പി.ഐ.    2.15 ഗിഗാഹെര്‍ട്സ് ശേഷിയുള്ള രണ്ട് ക്രിയോ കോറുകളും 1.6 ഗിഗാഹെര്‍ട്സ് ശേഷിയുളള രണ്ട് ക്രിയോ കോറുകളും ചേരുന്ന ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗന്‍ 820 എസ്.ഒ.സി. പ്രൊസസറാണ് ഫോണിലുള്ളത്. നാല് ജിബി റാമും 32 ജിബി ഇന്‍ബില്‍ട്ട് സ്റ്റോറേജ് ശേഷിയുമുളള ഫോണില്‍ രണ്ട് ടെറാബൈറ്റ് വരെയുളള മൈക്രോ എസ്ഡി കാര്‍ഡുകള്‍ പ്രവര്‍ത്തിപ്പിക്കാനാകും.  ഡ്യുവല്‍-ടോണ്‍ എല്‍ഇഡി ഫ്ളാഷും 6 എലിമെന്റ് ലെന്‍സുമുളള 21 മെഗാപിക്സല്‍ പിന്‍ക്യാമറയും 84 ഡിഗ്രി വൈഡ് ആംഗിള്‍ ലെന്‍സുള്ള എട്ട് മെഗാപിക്സല്‍ മുന്‍ക്യാമറയുമാണ് ഫോണിലുളളത്.  എല്ലാ ഇന്ത്യന്‍ ടെലികോം ബാന്‍ഡുകളെയും പിന്തുണയ്ക്കുന്ന 4ജി കണക്ടിവിറ്റിയുളള ഫോണില്‍ വൈഫൈ, ബ്ലൂടൂത്ത്, ജി.പി.എസ്., എ-ജി.പി.എസ്., എന്‍.എഫ്.സി. സംവിധാനങ്ങളുമുണ്ട്. 3000 എംഎഎച്ച്‌ ശേഷിയുള്ള ഊരിയെടുക്കാവാനാത്ത ബാറ്ററിയാണ് ഫോണിലുളളത്. തുടര്‍ച്ചയായ 26 മണിക്കൂര്‍ സംസാരസമയവും 14 ദിവസത്തെ സ്റ്റാന്‍ഡ്ബൈ ഉപയോഗവുമാണ് ഈ ഫോണിന്റെ ബാറ്ററി ആയുസ്സ്. ക്വിക്ക് ചാര്‍ജിങ് സങ്കേതവും ഫോണിലുണ്ട്. 165 ഗ്രാം ഭാരമുളള ഡിടെക്ക്60യില്‍ ആക്സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ജിറോസ്കോപ്പ്, മാഗ്നെറ്റോമീറ്റര്‍, പ്രോക്സിമിറ്റി സെന്‍സര്‍ എന്നിവയുമുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*