കേരളത്തില്‍ 500 രൂപ നോട്ടു വിതരണം തുടങ്ങി; ഇന്നും നാളെയും എടിഎം വഴി!!

500-rs

 

 

 

 

 

 

 

 

കേരളത്തില്‍ പുതിയ 500 രൂപ നോട്ടുകള്‍ വിതരണം ചെയ്തു തുടങ്ങി. ഇന്നും നാളെയും എടിഎമ്മുകള്‍ വഴി മാത്രമായിരിക്കും വിതരണം. ഇതോടെ, പഴയ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതുമൂലമുണ്ടാകുന്ന പ്രയാസങ്ങള്‍ ഒരു പരിധി വരെ കുറയുമെന്നാണ് കരുതുന്നത്. പഴനോട്ടുകള്‍ക്ക് പകരമെത്തിച്ച 2000 രൂപയുടെ നോട്ടുകളാണ് മിക്ക എടിഎമ്മുകളിലും ലഭിക്കുന്നത്. ഇതുമൂലം ചില്ലറയില്ലാതെ ജനങ്ങള്‍ ദുരിതത്തിലാണ്. ഇതിനിടെയാണ് പുതിയ 500 രൂപ നോട്ട് എത്തുന്നത്. അതേസമയം, അതത് ബാങ്കുകളുടെ ചെസ്റ്റ് ബ്രാഞ്ചുകളില്‍ സമാഹരിച്ചിട്ടുള്ള അസാധു നോട്ടുകള്‍ 23നു മുന്‍പു റിസര്‍വ് ബാങ്കിലെത്തിക്കാന്‍ ബാങ്കുകളോടു നിര്‍ദേശിച്ചിട്ടുണ്ട്. ഓരോ ചെസ്റ്റ് ബ്രാഞ്ചും 130 കോടി രൂപയുടെ അസാധു നോട്ടെങ്കിലും എത്തിക്കണമെന്നാണു നിര്‍ദേശം.

new-currency-note-of-rs-500_ef5962de-aaf6-11e6-8409-a9cfd08eff29

 

 

 

 

 

ഇതിന് ആനുപാതികമായ അളവില്‍ പുതിയ നോട്ടുകള്‍ ലഭിക്കുമെന്നാണു കരുതുന്നത്. നോട്ട് നിരോധനം വന്നതോടെ മിക്ക ബാങ്കുകളുടെയും ബജറ്റില്‍ നിക്ഷേപത്തിനു നിശ്ചയിച്ചിരുന്ന ലക്ഷ്യം ഇതിനകം കൈവരിച്ചിട്ടുണ്ട്. 2017 മാര്‍ച്ച്‌ വരെയുള്ള സമയപരിധിക്കുള്ളില്‍ എത്തേണ്ട നിക്ഷേപമാണു നവംബറില്‍ തന്നെ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്ബത്തികവര്‍ഷം പല ബാങ്കുകളും മാര്‍ച്ചിലും നിക്ഷേപലക്ഷ്യം പൂര്‍ത്തിയാക്കിയിരുന്നില്ല. പ്രവാസി നിക്ഷേപങ്ങള്‍ മാത്രമാണു ലഭിച്ചത്. എന്നാല്‍ ഇക്കുറി ആഭ്യന്തര നിക്ഷേപം കുമിഞ്ഞുകൂടുകയാണ്. അതേസമയം വായ്പ നല്‍കല്‍ നിരക്ക് കുറഞ്ഞിട്ടുമുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*