എടിഎമ്മുകള്‍ വഴി പുതിയ 500 രൂപ നോട്ടുകള്‍ വിതരണം വൈകും!!

new-currency-note-of-rs-500_ef5962de-aaf6-11e6-8409-a9cfd08eff29

 

 

 

 

 

എടിഎമ്മുകള്‍ വഴി 500 രൂപ നോട്ടുകള്‍ വിതരണം ചെയ്യുന്നത് വൈകും. എടിഎമ്മുകളില്‍ 500 രൂപ നോട്ടുകള്‍ വിതരണം ചെയ്യാന്‍ സംവിധാനമില്ലാത്തതാണ് കാരണം. പുതിയ അഞ്ഞൂറുരൂപ നോട്ട് ലഭിക്കണമെങ്കില്‍ ഓരോ എടിഎമ്മിലും അധികൃതരെത്തി സജ്ജീകരണങ്ങളൊരുക്കണം. എങ്കില്‍ മാത്രമേ നോട്ട് എടിഎമ്മിലൂടെ വിതരണം നടത്താനാകു. ഇന്നുമുതല്‍, റിസര്‍വ് ബാങ്ക് മേഖലാ ആസ്ഥാനത്തെത്തിയ 500ന്‍റെ നോട്ടുകള്‍ ബാങ്ക് കൗണ്ടര്‍വഴി വിതരണം ചെയ്യാനാകുമെന്നാണ് കരുതുന്നത്. എന്നാല്‍ ഓരോ ബാങ്കിലും സമാഹരിച്ചിരിക്കുന്ന നിരോധിക്കപ്പെട്ട നോട്ടുകള്‍ 23ന് മുമ്ബായി റിസര്‍വ് ബാങ്കിലെത്തിക്കാന്‍ ബാങ്കുകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

500-rs

 

 

 

 

 

 

 

 

ഓരോ ബ്രാഞ്ചും എത്തിക്കുന്നതിന് ആനുപാതികമായ അളവില്‍ പുതിയ നോട്ട് ലഭിക്കുമെന്നാണ് കരുതുന്നത്. നോട്ട് നിരോധനം വന്നതിനെത്തുടര്‍ന്ന് ബാങ്കുകളില്‍ നിക്ഷേപം കൂടിയിട്ടുണ്ട്. 2017 മാര്‍ച്ചുവരെയുള്ള സമയ പരിധിക്കുള്ളില്‍ എത്തേണ്ട നിക്ഷപമാണ് നവംബറില്‍തന്നെ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്ബത്തിക വര്‍ഷം മിക്ക ബാങ്കുകള്‍ക്കും നിക്ഷേപ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇക്കുറി ആഭ്യന്തര നിക്ഷേപം കുമിഞ്ഞുകൂടുന്ന അവസ്ഥയുണ്ട്. എന്നാല്‍ ബാങ്കുകളില്‍നിന്നും ലോണ്‍ നല്‍കുന്നതില്‍ കുറവ് സംഭവിച്ചിട്ടുണ്ട്

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*