ബാങ്കുകളിലെത്തുന്നതിന് മുന്‍പെ 2000 രൂപയുടെ പുതിയ നോട്ടുകള്‍ ചോര്‍ന്നു!!

features-of-rs-2000-notes-800x445

 

 

 

 

 

കള്ളപ്പണം  തടയാനുള്ള  കേന്ദ്ര സര്‍ക്കാരിന്റെ  നീക്കങ്ങള്‍ക്ക്  തിരിച്ചടി  നല്‍കി  2000  ന്റെ  നോട്ടുകളിലും  ചോര്‍ച്ച. ബാങ്കുകളുടെ കണക്കില്‍  പെടുന്നതിലും  കൂടുതല്‍  2000  രൂപ  നോട്ടുകള്‍  സംസ്ഥാനത്ത്   എത്തിയെന്ന  വാര്‍ത്തകളെ  തുടര്‍ന്ന് കറന്‍സി നോട്ടുകള്‍  സൂക്ഷിക്കുന്ന   കേരളത്തിലെ  ചെസ്റ്റുകളില്‍  സുരക്ഷ  കൂട്ടി.  കൊച്ചി,  ആലുവ  എന്നിവിടങ്ങളിലാണ്  2000 രൂപയുടെ  ചോര്‍ച്ച  കണ്ടെത്തിയിട്ടുള്ളത്.  ബാങ്കുകളില്‍  എത്തുന്നതിന്  മുമ്പ്  തന്നെ  കറന്‍സികള്‍  ചോര്‍ന്നിരിക്കാനുള്ള സാധ്യതയാണ്  ഇക്കാര്യത്തില്‍  സാമ്ബത്തിക  രഹസ്യാന്വേഷണ  വിഭാഗം  കണക്കിലെടുത്തിരിക്കുന്നത്.  ഇതിനിടയില്‍ അസാധുവാക്കിയ നോട്ടുകള്‍  ഉള്‍പ്പെടുന്ന  200  കോടിയുടെ  കള്ളപ്പണം  കൊച്ചിയിലേക്ക്  കടന്നതായും  ഏജന്‍സിക്ക്  വിവരം ലഭിച്ചിട്ടുണ്ട്.  ഇതേ  തുടര്‍ന്ന്  റിയല്‍  എസ്റ്റേറ്റ്,  സ്വകാര്യ  ധനകാര്യ  സ്ഥാപനങ്ങള്‍,  ജ്വല്ലറികള്‍,  വ്യവസായ  മേഖലകള്‍ എന്നിവിടങ്ങള്‍  കേന്ദ്രീകരിച്ച്‌  അന്വേഷണം  ആരംഭിച്ചിട്ടുണ്ട്.   അസാധുനോട്ടുകള്‍  എത്തിയതും  പുതിയ  നോട്ടുകള്‍ ചോര്‍ന്നതുമായ  സംഭവങ്ങള്‍  ഗുരുതരമായ  സാമ്ബത്തിക  പ്രതിസന്ധികള്‍ക്ക്  കാരണമായേക്കുമെന്ന   വിലയിരുത്തലില്‍ പഴയനോട്ടുകള്‍  മാറിയെടുക്കാന്‍  എത്തുന്നവരെ  കര്‍ശനമായി  നിരീക്ഷിക്കാന്‍  ആര്‍ ബി ഐ  നിര്‍ദേശം  നല്‍കിയിട്ടുണ്ട്. പുതിയ  കറന്‍സികള്‍  ബാങ്കുകളില്‍  എത്തുന്നതിന്  മുമ്ബേ  ചോര്‍ന്നിരിക്കാമെന്നാണ്  ഏജന്‍സിയുടെ  വിലയിരുത്തല്‍. ഇതിനൊപ്പം  കള്ളപ്പണക്കാര്‍  സര്‍ക്കാരിന്റെ  നീക്കം  തകര്‍ക്കാനുള്ള  ശ്രമങ്ങള്‍  തുടങ്ങിയിരിക്കാമെന്നും  അതിന്റെ ഭാഗമായിരിക്കാം  നോട്ടുചോര്‍ച്ചയെന്നുമാണ്  വിലയിരുത്തല്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*