‘പൈപ്പിന്‍ ചുവട്ടിലെ പ്രണയ’വുമായ് നീരജ് മാധവ്..!

neeraj

 

 

 

 

 

 

 

 

വ്യത്യസ്തമാര്‍ന്ന വേഷങ്ങളിലൂടെ യുവാക്കളുടെ ഹരമായി മാറിയ യുവനടന്‍ നീരജ് മാധവ് ഇനി നായകന്‍. പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്ന സിനിമയിലൂടെയാണ് നായകനായി നീരജ് എത്തുക. നവാഗതനായ ഡോമിന്‍ ഡിസില്‍വ സംവിധാനം ചെയ്യുന്ന ചിത്രം കോമഡിയ്ക്ക് പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്. ഐശ്വര്യ സ്നേഹ മൂവീസിന്‍റെ ബാനറില്‍ വിജയകുമാര്‍ പാലക്കുന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായനും ആന്റണി ജിബിനും ചേര്‍ന്നാണ് തയ്യാറാക്കുന്നത്. പവി കെ.പവന്‍ ഛായാഗ്രഹണം. സംഗീതം ബിജിബാല്‍. ‘ഈ കേരളപ്പിറവി ദിനത്തില്‍ എന്‍റെ വക ഒരു കൊച്ചു സമ്മാനം. എപ്പോഴാണു നായകനാവുന്നത് എന്നുള്ള ചോദ്യത്തിനു, ഞാന്‍ ചെയ്താല്‍ നന്നാകും എന്നു എനിക്കും കൂടെ ബോധ്യമാവുന്ന ഒരു കഥ വരുമ്ബോള്‍ എന്നാണു മറുപടി പറയാറ്.neeraj-movie-png-image-784-410

 

 

 

 

അങ്ങനെ ഒരു കഥയുമായി, ഞാന്‍ തന്നെ ചെയ്യണം എന്ന നിര്‍ബന്ധത്തില്‍ ഡോമിന്‍ ഡിസില്‍വ എന്ന സംവിധായകനും, അയാളെ വിശ്വസിച്ച്‌ എന്നില്‍ പ്രതീക്ഷയര്‍പ്പിച്ച്‌ വിജയകുമാര്‍ എന്ന നിര്‍മ്മാതാവും മുന്നോട്ടു വന്നപ്പോള്‍ അവരോടൊപ്പം നില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു. മാറ്റു കൂട്ടാന്‍ ബിജിപാലിന്റെ സംഗീതവുമുണ്ട്. ഇതു കുറച്ച്‌ പേരുടെ ഒരു പുതിയ തുടക്കമാണു. എറ്റെടുക്കുമെന്ന വിശ്വാസത്തോടെ അവതരിപ്പിക്കുന്നു ‘ പൈപ്പിന്‍ ചുവട്ടിലെ പ്രണയം’.’ നീരജ് പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*