രാജ്യാന്തര ചലച്ചിത്രോത്സവത്തിന്‍റെ ഡലിഗേറ്റ് റജിസ്ട്രേഷന്‍ ഈ മാസം…!

211-copy

 

 

 

 

 

 

രാജ്യാന്തര ചലച്ചിത്രോത്സവത്തിന്‍റെ ഡലിഗേറ്റ് റജിസ്ട്രേഷന്‍ ഈ മാസം 5 മുതല്‍ 25 വരെ നടക്കും. മേളയുടെ വെബ്സൈറ്റ് വഴി റജിസ്റ്റര്‍ ചെയ്യാം. 500 രൂപയാണ് ഡലിഗേറ്റ് ഫീ. വിദ്യാര്‍ഥികള്‍ക്ക് 300 രൂപ. 25 നു ശേഷം പാസുകള്‍ ശേഷിക്കുകയാണെങ്കില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ 700 രൂപയ്ക്കു റജിസ്റ്റര്‍ ചെയ്യാം. വൈകി റജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ഥികളും 700 രൂപ നല്‍കണം. വൈകി റജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ഥികളും 700 രൂപ നല്‍കണം. ഇത്തവണത്തെ അപേക്ഷാ ഫോമില്‍ ഭിന്നലിംഗക്കാര്‍ക്കായി പ്രത്യേക കോളം ചേര്‍ത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വിദ്യാര്‍ഥികള്‍ എന്ന പേരില്‍ ഒട്ടേറെപ്പേര്‍ വ്യാജ തിരിച്ചറിയല്‍ രേഖ ഹാജരാക്കി പാസ് സംഘടിപ്പിച്ച സാഹചര്യത്തില്‍ ഇത്തവണ കര്‍ശന പരിശോധനയ്ക്കു ശേഷമേ പാസ് നല്‍കുകയുള്ളൂവെന്നു ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ അറിയിച്ചു. രേഖകളുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അന്വേഷിച്ച്‌ വിദ്യാര്‍ഥിയെന്ന് ഉറപ്പു വരുത്തിയ ശേഷമായിരിക്കും പാസ് നല്‍കുക. ഈ നടപടിക്കു മൂന്നു ദിവസമേ എടുക്കൂ. 13000 പാസുകളാണ് ഇത്തവണ വിതരണം ചെയ്യുക. ഡിസംബര്‍ 5 മുതല്‍ ടഗോര്‍ തിയറ്ററിലെ ഡലിഗേറ്റ് സെല്ലിലൂടെ പാസ് വിതരണം ചെയ്യും. ഡിസംബര്‍ 9 മുതല്‍ 16 വരെയാണ് ചലച്ചിത്ര മേള. മേളയില്‍ നൂറ്റിയെണ്‍പതോളം ചിത്രങ്ങളാണ് പ്രദര്‍‍ശിപ്പിക്കുക. ഭിന്നലിംഗക്കാരുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രങ്ങളുടെ പ്രത്യേക പാക്കേജ് തന്നെ മേളയില്‍ ഉണ്ടാകും. ഭിന്ന ലിംഗക്കാര്‍ക്ക് തിയറ്ററുകളില്‍ പ്രത്യേക ടോയ്ലറ്റ് സൗകര്യവും ഒരുക്കുന്നതാണ്. പലായനം ആണ് മേളയുടെ മുഖ്യ വിഷയം. പലായനം സംബന്ധിച്ച ചിത്രങ്ങളുടെ പായ്ക്കേജും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നു കമല്‍ അറിയിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*