രാജ്യത്തെ ദേശീയ പാതകളില്‍ നവംബര്‍ 11 വരെ ടോള്‍ ടാക്സ് ഉണ്ടാകില്ല..!

toll-booth_1461207962

 

 

 

 

രാജ്യത്തെ ദേശീയ പാതകളിലുള്ള  ടോള്‍  ടാക്സുകള്‍  നവംബര്‍  11 വരെ  നല്‍കേണ്ടതില്ലെന്ന്  കേന്ദ്ര  ഹൈവേ മന്ത്രി  നിതിന്‍ ഗഡ്കരി  പറഞ്ഞു.   റോഡിലുണ്ടാകുന്ന  ട്രാഫിക്  പ്രശ്നം  പരിഹരിക്കാനാണ്  ഇത്തരമൊരു  തീരുമാനമെടുത്തതെന്ന്  മന്ത്രി തന്റെ  ഫേസ്ബുക്ക്  പേജിലൂടെയാണ്  അറിയിച്ചിരിക്കുന്നത്.   കേന്ദ്ര  സര്‍ക്കാര്‍  500,  1,000  രൂപയുടെ  നോട്ടുകള്‍  പിന്‍വലിക്കാന്‍  തീരുമാനിച്ചത്  ടോള്‍  ടാക്സിനിടെ  ട്രാഫിക്  ബ്ലോക്ക്  ഉണ്ടാക്കിയിരുന്നു.    നോട്ടുകള്‍  സര്‍ക്കാര്‍  അസാധുവാക്കിയിരുന്നെങ്കിലും  ടോളുകളില്‍  ഇവ  സ്വീകരിച്ചിരുന്നു.   എന്നാല്‍.  ചിലയിടങ്ങളില്‍  നോട്ടുകള്‍   സ്വീകരിക്കാതിരുന്നതും  ബാലന്‍സ്  നല്‍കുമ്ബോള്‍  500  രൂപ  നല്‍കിയതും  തര്‍ക്കത്തിനിടയാക്കി.    വാഹനങ്ങളിലെത്തുന്നവര്‍ ടോളുകളില്‍  തര്‍ക്കമുണ്ടാക്കിയതോടെ  പല  സ്ഥലത്തും  നീണ്ട  ട്രാഫിക്  പ്രശ്നവും  ഉടലെടുത്തു.    ഇതേ  തുടര്‍ന്നാണ്  ടോള്‍ ടാക്സ്  തത്കാലം  ഒഴിവാക്കാന്‍  തീരുമാനിച്ചത്.   അസാധുവാക്കിയ  നോട്ടുകള്‍  ടോളുകളില്‍  സ്വീകരിക്കുന്നുണ്ടെങ്കിലും  അവ ബാലന്‍സായി  നല്‍കുമ്ബോള്‍  ജനങ്ങള്‍  പ്രശ്നമുണ്ടാക്കുകയാണെന്ന്  സ്കൈലാര്‍ക്  ടോള്‍  കമ്ബനി  ഓഫീസര്‍  കൃപാല്‍  സിങ്  പറഞ്ഞു.    100,  50  രൂപയുടെ  ചില്ലറകിട്ടാനായി  പലരും  മനപൂര്‍വം  അസാധുവാക്കിയ  നോട്ടുകള്‍  ടോളുകള്‍  നല്‍കുന്നതും  കൂടുതല്‍  തര്‍ക്കത്തിനിടയാക്കുകയായിരുന്നു.  ഇക്കാര്യമെല്ലാം  പരിഗണിച്ചാണ്  ജനങ്ങളുടെ  ബുദ്ധിമുട്ട്  ഒഴിവാക്കാന്‍  രണ്ടുദിവസത്തേക്ക്  ടോളുകള്‍  ഒഴിവാക്കാന്‍  സര്‍ക്കാര്‍  തീരുമാനിച്ചത്.

 

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*