തനിക്കെതിരെ അന്വേഷണത്തിന് ഉത്തരവിടാന്‍ വിജിലന്‍സ് കോടതിക്ക് കഴിയില്ല; മോഹന്‍ലാല്‍!!

mohanlal-still-from-film-jilla_1387472884130

 

 

 

 

 

 

ആനക്കൊമ്ബ്  കേസില്‍  മോഹന്‍ലാലിനെ  തൊടാനാകാതെ  വിജിലന്‍സ്. തനിക്ക്  ആനക്കൊമ്ബ്  സൂക്ഷിക്കാനുള്ള  അധികാരം  കേന്ദ്രസര്‍ക്കാര്‍  നിര്‍ദ്ദേശപ്രകാരം  ലഭിച്ചതാണെന്ന്  വ്യക്തമാക്കി  നടന്‍  മോഹന്‍ലാല്‍. കേന്ദ്രസര്‍ക്കാരിന്‍റെ  നിര്‍ദേശം  പ്രകാരം  സംസ്ഥാന  സര്‍ക്കാരാണ്  തനിക്ക്  അനുമതി  നല്‍കിയതെന്ന്  ആനക്കൊമ്ബ്  കേസിലെ  ത്വരിതാന്വേഷണം റദ്ദാക്കണമെന്ന്  ആവശ്യപ്പെട്ട്  ഹൈക്കോടതിയില്‍  നല്‍കിയ  ഹര്‍ജിയില്‍  മോഹന്‍ലാല്‍  ആവശ്യപ്പെട്ടു.  സംസ്ഥാന വനം വന്യജീവി  വകുപ്പ്  കേന്ദ്രസര്‍ക്കാര്‍  അനുമതി  തന്നത്  പ്രകാരം  ആനക്കൊമ്ബുകള്‍  വീട്ടില്‍  സൂക്ഷിക്കാന്‍ അനുവദിക്കുകയായിരുന്നുവെന്നാണ്  മോഹന്‍ലാല്‍  ചുണ്ടിക്കാട്ടുന്നത്.  ഇക്കാര്യം  വ്യക്തമാക്കി  ഗവര്‍ണര്‍  ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും  അതുകൊണ്ടു  തന്നെ ആനക്കൊമ്ബ്  സൂക്ഷിക്കുന്നത്  ചോദ്യം  ചെയ്യാന്‍  ഹര്‍ജിക്കാരനോ അന്വേഷണത്തിന്  ഉത്തരവിടാന്‍  വിജിലന്‍സ്  കോടതിക്കോ  കഴിയില്ലെന്നും  മോഹന്‍ലാല്‍  ഹര്‍ജിയില്‍  പറയുന്നു. മോഹന്‍ലാലിന്‍റെ  ഹര്‍ജിയില്‍  ഹൈക്കോടതി  സര്‍ക്കാരിനോടും  വിജിലന്‍സിനോടും  വിശദീകരണം തേടിയിട്ടുണ്ട്. ഇക്കാര്യത്തില്‍  കാര്യങ്ങള്‍  വ്യക്തമാക്കാന്‍  സര്‍ക്കാര്‍  സാവകാശം  തേടിയിട്ടുള്ളതു  പ്രകാരം  ഹൈക്കോടതി ഹര്‍ജി അടുത്താഴ്ചത്തേക്ക്  മാറ്റിവച്ചിരിക്കുകയാണ്.  മോഹന്‍ലാലിന്‍റെ  വീട്ടില്‍  നിന്നും  ആനക്കൊമ്ബുകള്‍  പിടികൂടിയ  കേസില്‍ വനംവകുപ്പ്  തുടര്‍നടപടികള്‍ അവസാനിപ്പിച്ചുവെന്ന്  ആരോപിച്ച്‌  എറണാകുളം  സ്വദേശി  ഏലൂര്‍ അന്തിക്കാട്  വീട്ടില്‍  എ.എ പൗലോസാണ്  മൂവാറ്റുപുഴ  വിജിലന്‍സ്  കോടതിയില്‍  ഹര്‍ജി  നല്‍കിയത്. മുന്‍മന്ത്രി  തിരുവഞ്ചൂര്‍  രാധാകൃഷ്ണനെ  ഒന്നാം പ്രതിയായും  മോഹന്‍ലാലിനെ  ഏഴാം  പ്രതിയുമായി  പത്ത്  പേര്‍ക്കെതിരെ  അഴിമതി  നിരോധന  നിയമ  പ്രകാരം കേസെടുക്കണമെന്നാണ്  ഹര്‍ജിക്കാരന്‍  ആവശ്യപ്പെട്ടത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*